സ്വന്തം ലേഖകന്‍: പന്ത്രണ്ട് മേഖലകളില്‍ സ്വദേശിവല്‍ക്കരണം; പരിശോധനയും പിഴ ശിക്ഷയും കര്‍ശനമാക്കി സൗദി അധികൃതര്‍. പന്ത്രണ്ട് മേഖലകളില്‍ സൗദിയില്‍ നടപ്പിലായ സ്വദേശിവല്‍ക്കരണ പരിശോധന കര്‍ശനമാക്കി. വിവിധ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ നിരവധി പേരില്‍ നിന്ന് പിഴ ഈടാക്കി. മതിയായ സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ പിഴ ഈടാക്കി അടപ്പിച്ചു.
ഇന്നലെയും ഇന്നുമായി ദമ്മാം അല്‍ഖോബാര്‍ നഗരങ്ങളില്‍ നടത്തിയ പരിശോധനയില്‍ സ്വദേശികളെ നിയമിക്കാത്ത നിരവധി സ്ഥാപനങ്ങള്‍ അടപ്പിച്ചു. മതിയായ സ്വദേശികളെ നിയമിക്കാതെ തൊഴിലെടുത്തിരുന്ന നിരവധി വിദേശികള്‍ക്ക് പിഴയും ചുമത്തി. പിടികൂടുന്ന ഒരു വിദേശിക്ക് ഇരുപതിനായിരം റിയാലാണ് പിഴ. ആദ്യ തവണ പിടിക്കപ്പെട്ട് മുന്നറിയിപ്പ് നല്‍കി വിട്ടയച്ചവര്‍ക്കാണ് വീണ്ടും പിടിക്കപ്പെടുന്നതോടെ പിഴ അടക്കേണ്ടി വരുന്നത്.
അഞ്ച് മേഖലകളിലാണ് ദിവസങ്ങള്‍ക്ക് മുമ്പ് സ്വദേശി വല്‍ക്കരണം നടപ്പിലാക്കിയത്. കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കാര്‍പ്പെറ്റ്, വാഹന സ്പയര്‍ പാര്‍ട്‌സ്, ചൊക്ലേറ്റ് തുടങ്ങിയ വിപണന സ്ഥാപനങ്ങള്‍ ബേക്കറികള്‍ എന്നിവിടങ്ങളിലാണ് പുതുതായി സ്വദേശിവല്‍ക്കരണം നടപ്പിലായത്. എഴുപത് ശതമാനമാണ് സ്വദേശികളുടെ അനുപാതമായി നിശ്ചയിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല