സ്വന്തം ലേഖകന്‍: ഗ്രോസറികളിലെ സ്വദേശിവത്ക്കരണം, സൗദിയില്‍ ജോലി നഷ്ട്മാകുക 1.60 ലക്ഷം പേര്‍ക്ക്; വിദേശികള്‍ക്കും ആശ്രിതര്‍ക്കും ഏര്‍പ്പെടുത്തിയ ലെവി വര്‍ദ്ധിപ്പിച്ച് സൗദി. പ്രവാസികള്‍ക്ക് തൊഴില്‍ ഭീഷണി സൃഷ്ടിച്ചുകൊണ്ട് സൗദിയിലെ ഗ്രോസറികളില്‍ (ബഖാല) ഘട്ടംഘട്ടമായി സ്വദേശിവത്കരണം നടപ്പിലാകുന്നു. പൂര്‍ണ സൗദിവല്‍ക്കരണം നടപ്പായാല്‍ മലയാളികള്‍ ഉള്‍പ്പെടെ 1,60,000 വിദേശികള്‍ക്കു തൊഴില്‍ നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
സൗദി സ്വദേശികള്‍ക്ക് ഗ്രോസറി മേഖലയില്‍ നേരിട്ട് വ്യാപാരം നടത്തുന്നതിന് സാഹചര്യം ഒരുങ്ങുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. 35,000 സൗദി സ്വദേശികള്‍ക്കെങ്കിലും ഉടന്‍ ജോലി നല്‍കാമെന്ന് അധികൃതര്‍ കരുതുന്നു. ഗ്രോസറി ജോലികളില്‍ ഇതിനു മുന്നോടിയായി സൗദിക്കാര്‍ക്കു പരിശീലനവും തുടങ്ങി.
ഗ്രോസറി മേഖലയിലെ വിദേശി തൊഴിലാളികള്‍ വര്‍ഷം 600 കോടി റിയാലാണ് (11,400 കോടി രൂപ) സ്വന്തം നാടുകളിലേക്ക് അയയ്ക്കുന്നത്. പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പായാല്‍ ഈ പണം രാജ്യത്തിന് പുറത്തുപോകാതെ തടയാമെന്നുമെന്നും സൗദിയിലെ സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. അതിനിടെ വിദേശി ജോലിക്കാര്‍ക്കും ആശ്രിതര്‍ക്കും ഏര്‍പ്പെടുത്തിയ ലെവി ജനുവരി ഒന്നുമുതല്‍ വര്‍ധിപ്പിക്കും. നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം സ്വദേശിവിദേശി അനുപാതത്തിന് വിധേയമായാണ് വര്‍ധന.
ഇതിനിടെ, ലെവി സംബന്ധിച്ച പുനപരിശോധന റിപ്പോര്‍ട്ടില്‍ അടുത്ത മാസം തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. സൗദികളേക്കാള്‍ വിദേശികള്‍ കൂടുതലുള്ള സ്ഥാപനങ്ങളില്‍ ഒരു വിദേശിക്ക് പ്രതിമാസം അറുന്നൂറ് റിയാലാണ് ലെവി സംഖ്യ അടക്കേണ്ടത്. സ്ഥാപനങ്ങളില്‍ സൌദി ജീവനക്കാര്‍ കൂടുതലാണെങ്കില്‍ ഒരു വിദേശിക്ക് അഞ്ഞൂറ് റിയാല്‍ അടക്കണം. അടുത്ത വര്‍ഷവും ഇതേ അനുപാതത്തില്‍ വര്‍ധനവുണ്ടാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല