1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2022

സ്വന്തം ലേഖകൻ: സൗദിയിൽ എട്ട് തസ്തികകളിൽ ഇനി സൗദി വിദേശ റിക്രൂട്ട്മെന്റ് നടത്തില്ല. എൻജിനീയർ, സാങ്കേതിക വിദഗ്ദ്ധൻ, ഡോക്ടർ, സ്‍പെഷ്യലിസ്റ്റ്, കൺട്രോൾ ടെക്നീഷ്യൻ, തൊഴിലാളികൾ, എന്നിവർക്ക് ആണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ തസ്തികകളിൽ നിലവിലുള്ളവർ മറ്റൊരു തസ്തികയിലേക്ക് മാറണം എങ്കിൽ ഇനി തൊഴിലാളിയുടെ അനുമതി കൂടാതെ തന്നെ ഇനി തൊഴിലുടമക്ക് കഴിയും.

തൊഴിൽ മന്ത്രാലയത്തിന്റെ ‘ക്വിവ’ പ്ലാറ്റ്ഫോമിൽ ഫീസ് നൽകാതെ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കും. ഇതിന് വേണ്ടിയുള്ള നടപടി ആരംഭിച്ചു. അതുകൊണ്ട് തന്നെയാണ് ഈ എട്ട് തൊഴിലുകളിൽ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യില്ലെന്ന് സൗദി പ്രഖ്യാപിച്ചത്. ഇനി റിക്രൂട്ട് നടത്തണം എങ്കിൽ കൃത്യമായ വിവരണം നൽകണം. ക്വിവ ഫ്ലാറ്റ്ഫോമിലൂടെ തൊഴിൽ മാറ്റം നടത്താൻ അനുവാദം കമ്പനികൾക്ക് മാത്രമായിരിക്കും. വ്യക്തിഗത സ്പോൺഷിപ്പിലുള്ളവർക്ക് ഈ പ്ലാറ്റ്ഫോമിലൂടെ തൊഴിൽ മാറ്റാൻ സാധിക്കില്ല.

സാധാരണ തൊഴിൽ മാറുമ്പോൾ വലിയ ചെലവാണ് ഉള്ളത്. തൊഴിൽ മാറുന്നതിന് അനുമതി മാത്രമല്ല, 2000 റിയാൽ ഫീസും നൽകണം. ഇതെല്ലാം ഒഴിവാക്കിയാണ് പുതിയ എട്ട് തസ്തികകളെ സൗദി ഒഴിവാക്കിയിരിക്കുന്നത്. എന്നാൽ ആദ്യ തവണത്തെ തൊഴിൽ മാറ്റത്തിന് മാത്രമാണ് ഫീസ് ഇളവ്. രണ്ടാമത്തെ തവണ തൊഴിൽ മാറുമ്പോൾ നിശ്ചിത ഫീസ് അടക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.