1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2022

സ്വന്തം ലേഖകൻ: സൗദിയിൽ മൂന്ന് ലക്ഷത്തിലേറെ വിദേശികൾ പുതുതായി ജോലിയിൽ പ്രവേശിച്ചു. സൗദിയിലെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസാണ് ഇക്കാര്യം അറിയിച്ചത്. രണ്ടു ലക്ഷത്തിലേറെ സ്വദേശികൾക്കും പുതുതായി തൊഴിൽ ലഭിച്ചു. സ്വകാര്യ, സർക്കാർ മേഖലകളിൽ രണ്ടു ലക്ഷത്തിലേറെ സ്വദേശികൾക്കും പുതുതായി തൊഴിൽ ലഭിച്ചിട്ടുണ്ട്.

ഇതോടെ ഗോസിയിലും സിവിൽ സർവീസ് പെൻഷൻ സംവിധാനത്തിലും മിലിട്ടറി സർവീസ് പെൻഷൻ സംവിധാനത്തിലും രജിസ്റ്റർ ചെയ്ത ജീവനക്കാരുടെ ആകെ എണ്ണം 1.2 കോടിയിലേറെയായി ഉയർന്നു. ഇക്കൂട്ടത്തിൽ 60 ലക്ഷം പേർ സ്വദേശികളും ശേഷിക്കുന്നവർ സ്വകാര്യ മേഖലാ ജീവനക്കാരായ വിദേശികളുമാണ്.

ഈ വർഷം സ്വകാര്യ മേഖലയിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ട സ്വദേശികൾക്ക് തൊഴിൽ നഷ്ട ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയായ സാനിദ് വഴി ധനസഹായമായി 45 കോടി റിയാൽ വിതരണം ചെയ്തു. കോവിഡിന് ശേഷം സാഹചര്യം മെച്ചപ്പെട്ടതോടെയാണ് സൗദിയിലേക്ക് കൂടുതൽ പ്രവാസികൾ പുതിയ വിസകളിലെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.