സ്വന്തം ലേഖകൻ: സൗദി ടെലികോം, ഐടി മേഖലകളിലെ സൗദിവൽക്കരണ വ്യവസ്ഥകളിൽ മാറ്റം. ടെലികോം, െഎ.ടി മേഖലകളിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരമുണ്ടാക്കാൻ സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നിതാഖാത് വ്യവസ്ഥയിൽ പരിഷ്കരണം വരുത്തിയതായി മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹി അറിയിച്ചു.
മാർച്ച് 14 മുതൽ തീരുമാനം പ്രബല്യത്തിൽ വരും. കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, മാനവ വിഭവശേഷി നിധി, സൗദി ചേംബർ കൗൺസിൽ എന്നിവയുമായുള്ള നിലവിലെ സഹകരണം വിപുലീകരിക്കുന്നതിെൻറ ഭാഗമായാണിത്. നിലവിലുള്ള ഇൻഫർമേഷൻ ടെക്നോളജി, കമ്യൂണിക്കേഷൻ എന്നിവ റദ്ദാക്കും. പകരം ഏഴു മേഖലകളായി വിഭജിക്കും.
ഇൻഫർമേഷൻ ടെക്നോളജി ഒാപറേഷൻ ആൻഡ് മെയിൻറനൻസ്, ടെലികോം ഒാപറേഷൻ ആൻഡ് മെയിൻറനൻസ്, ഐ.ടി ഇൻഫ്രാസ്ട്രക്ചർ, കമ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചർ, ഐ.ടി സൊലൂഷൻസ്, ടെലികോം സൊലൂഷൻസ്, മെയിൽ സേവനങ്ങൾ എന്നിവയാണ് ഏഴു മേഖലകൾ.
കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ എന്ന സുപ്രധാന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം വ്യവസ്ഥാപിതമാക്കുക, സ്വദേശികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ടാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല