1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2023
Supermarkets in the Kingdom these days are crowded with shoppers who purchase foodstuffs and other essential commodities in preparation for the fasting month of Ramadan, which is likely to start on June 18. (SPA)

സ്വന്തം ലേഖകൻ: രാ​ജ്യ​ത്തെ ഏ​ഴ് തൊ​ഴി​ൽ മേ​ഖ​ല​യി​ലെ വി​ൽ​പ​ന ഔ​ട്ട്ല​റ്റു​ക​ളി​ലും വാ​ഹ​ന പ​രി​ശോ​ധ​ന (ഫ​ഹ്സു​ദൗ​രി) കേ​ന്ദ്ര​ങ്ങ​ളി​ലും സ്വ​ദേ​ശി​വ​ത്ക​ര​ണം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​താ​യി സൗ​ദി മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​ന് നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണി​ത്. രാ​ജ്യ​ത്തി​ന്റെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വാ​ഹ​ന സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ (ഫ​ഹ്സു​ദൗ​രി) ജോ​ലി​ക​ൾ സ്വ​ദേ​ശി​വ​ത്ക​രി​ക്കു​ന്ന​തി​ന്റെ ആ​ദ്യ​ഘ​ട്ട​മാ​ണ് ആ​രം​ഭി​ച്ച​ത്.

മാ​ന​വ വാ​ണി​ജ്യ മ​ന്ത്രാ​ല​യം സൗ​ദി സ്റ്റാ​ൻ​ഡേ​ഡ്, മെ​ട്രോ​ള​ജി, ക്വാ​ളി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ ആ​നു​കാ​ലി​ക സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന സ​ർ​വി​സ് ഔ​ട്ട്‌​ല​റ്റു​ക​ളു​ടെ സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 50 ശ​ത​മാ​ന​വും ര​ണ്ടാം​ഘ​ട്ട​ത്തി​ൽ നൂ​റു​ശ​ത​മാ​ന​വും ന​ട​പ്പാ​ക്കും. സൈ​റ്റ് മാ​നേ​ജ​ർ, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ, ക്വാ​ളി​റ്റി മാ​നേ​ജ​ർ, ഫി​നാ​ൻ​ഷ്യ​ൽ സൂ​പ്പ​ർ​വൈ​സ​ർ, സൈ​റ്റ് സൂ​പ്പ​ർ​വൈ​സ​ർ, ട്രാ​ക്ക് ഹെ​ഡ്, ഇ​ൻ​സ്പെ​ക്ഷ​ൻ ടെ​ക്നീ​ഷ്യ​ൻ, അ​സി​സ്റ്റ​ന്‍റ് പ​രി​ശോ​ധ​ന ടെ​ക്നീ​ഷ്യ​ൻ, മെ​യി​ന്‍റ​ന​ൻ​സ് ടെ​ക്നീ​ഷ്യ​ൻ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നീ​ഷ്യ​ൻ, ഡേ​റ്റ എ​ൻ​ട്രി ടെ​ക്നീ​ഷ്യ​ൻ എ​ന്നി​വ സ്വ​ദേ​ശി​വ​ത്ക​രി​ക്കു​ന്ന പ്ര​ധാ​ന തൊ​ഴി​ലു​ക​ളി​ൽ ഉ​ൾ​പ്പെ​ടും. 5000ത്തി​ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണ് വാ​ഹ​ന​പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ ജോ​ലി​ക​ൾ സ്വ​ദേ​ശി​വ​ത്ക​രി​ക്കു​ന്ന​തി​ലൂ​ടെ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ൾ, ലി​ഫ്റ്റു​ക​ൾ, കോ​ണി​ക​ൾ, ബെ​ൽ​റ്റു​ക​ൾ എ​ന്നി​വ വി​ൽ​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ൾ, കൃ​ത്രി​മ പു​ല്ല്, നീ​ന്ത​ൽ സേ​വ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ 70 ശ​ത​മാ​നം സ്വ​ദേ​ശി​വ​ത്ക​ര​ണം ആ​രം​ഭി​ച്ച​തി​ലു​ൾ​പ്പെ​ടും. കൂ​ടാ​തെ വാ​ട്ട​ർ ടെ​ക്നീ​ഷ്യ​ന്മാ​ർ​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര​ങ്ങ​ൾ, നാ​വി​ഗേ​ഷ​ൻ ഉ​പ​ക​ര​ണ​ങ്ങ​ൾ, കാ​റ്റ​റി​ങ് ഉ​പ​ക​ര​ണ​ങ്ങ​ൾ, ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ വി​ൽ​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര​ങ്ങ​ൾ, വേ​ട്ട​യാ​ട​ൽ, യാ​ത്ര​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ, പാ​ക്കേ​ജി​ങ് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ വി​ൽ​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലെ ജോ​ലി​ക​ളി​ലും സ്വ​ദേ​ശി​വ​ത്ക​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ബ്രാ​ഞ്ച് മാ​നേ​ജ​ർ, സൂ​പ്പ​ർ​വൈ​സ​ർ, ട്ര​ഷ​റ​ർ, അ​ക്കൗ​ണ്ട​ന്റ്, ക​സ്റ്റ​മ​ർ സ​ർ​വി​സ് എ​ന്നി​വ​യാ​യി​രി​ക്കും ഈ ​മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കു​ന്ന ഏ​റ്റ​വും പ്ര​മു​ഖ​മാ​യ തൊ​ഴി​ലു​ക​ൾ.

ഇ​തി​ലൂ​ടെ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള സ്വ​ദേ​ശി​ക​ൾ​ക്ക് 12,000ത്തി​ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.