സ്വന്തം ലേഖകൻ: സെക്യൂരിറ്റി കമ്പനികളിലെ ഉദ്യോഗസ്ഥർ സ്വദേശി പൗരന്മാരായിരിക്കണമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ. സ്വദേശി ഉദ്യോഗസ്ഥരുടെ സുരക്ഷാ ചുമതലയും സ്വദേശികൾക്കായിരിക്കണം.
തീർഥാടകരുടെ സുരക്ഷാ ചുമതലയും സ്വദേശികൾ വഹിക്കണമെന്നും ഇതിനു സ്വകാര്യ സെക്യൂരിറ്റി കമ്പനികളെ ആശ്രയിക്കരുതെന്നും പറഞ്ഞു. നിയമലംഘകരുടെ ലൈസൻസ് റദ്ദാക്കും.
സ്ഥാപനം ഒരു മാസത്തേക്കു അടയ്ക്കുകയും 50,000 റിയാൽ പിഴയും (10 ലക്ഷം രൂപ) ഈടാക്കുകയും ചെയ്യും. സുരക്ഷാജോലിയിൽ ഏർപ്പെടുന്ന സ്വദേശിക്ക് കുറഞ്ഞത് 4500 റിയാൽ ശമ്പളം നൽകണമെന്നും നിർദേശമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല