സ്വന്തം ലേഖകൻ: സ്വദേശിവല്‍ക്കരണം ഫലപ്രദമായതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വലിയ തോതില്‍ കുറഞ്ഞതായി സൗദി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. തൊഴിലില്ലായ്മ നിരക്ക് 8.5 ശതമാനമായാണ് കുറഞ്ഞത്. സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സൗദി പൗരന്മാരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചതായും മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
സ്വകാര്യ മേഖലയില്‍ മാത്രം 22 ലക്ഷത്തിലേറെ സ്വദേശികളാണ് സൗദി അറേബ്യയില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഇതില്‍ 8,61,00 പേര് വനിതകളാണ്. സര്‍ക്കാര്‍ മേഖലയിലും ആറ് ലക്ഷത്തിലധികം സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വദേശി വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ 17.16 ശതമാനമാണ് വര്‍ധനവുണ്ടായത്.
സ്വകാര്യ മേഖലയില്‍ പ്രതിമാസം 5,000 റിയാലും അതിന് മുകളിലും ശമ്പളം വാങ്ങുവരുടെ എണ്ണം 20 ലക്ഷത്തോളമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 10 ലക്ഷത്തോളം സ്വദേശികള്‍ 10,000 റിയാലിന് മുകളിള്‍ ശമ്പളം കൈപ്പറ്റുന്നുണ്ട്. തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ ഹദ്ഫ വിഭാഗം സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താനും പരിശീലനം നല്‍കാനും സഹായം നല്കി വരുന്നു. വിദ്യാഭ്യാസ മേഖലയിലും സ്വദേശിവല്‍ക്കരണം വ്യാപിപ്പിച്ചതോടെ ഈ വര്‍ഷവും കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല