1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2023

സ്വന്തം ലേഖകൻ: സൗദിയിലെ വാഹന വിപണികളിൽ മുഖ്യ പങ്ക് വഹിക്കുന്ന സെകനന്റ് വാഹന വിൽപനക്കും മൂല്യവർധിത നികുതി ഏർപ്പെടുത്തി. സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് ആതോറിറ്റിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ജൂലൈ ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും. സെകനന്റ് വാഹനങ്ങളുടെ വിൽപ്പന-വാങ്ങലുകൾ നടത്തുന്ന ഷോറൂമുകൾക്കും സ്ഥാപനങ്ങൾക്കും ഏജൻസികൾക്കുമാണ് നിയമം ബാധകമാകുക.

ഉപഭോക്താവിൽ നിന്നും സ്ഥാപനം വാങ്ങിയ വിലയും വിൽപ്പന നടത്തിയ വിലയും തമ്മിലുള്ള വെത്യാസം, നേടിയ ലാഭം എന്നിവ കണക്കാക്കിയാണ് വാറ്റ് തീരുമാനിക്കുക. സ്ഥാപനങ്ങൾ നേടുന്ന ലാഭവിഹിതത്തിനാണ് വാറ്റ് കണക്കാക്കുക. വാഹനത്തിന്റെ മൊത്തം വിൽപ്പന വില വാറ്റ് പരിധിയിൽ ഉൾപ്പെടില്ല.

അതിനിടെ രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഈ വർഷത്തെ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. സൗദി അറേബ്യയിലെ സൗദി മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം ആണ് അവധി പ്രഖ്യാപിച്ചത്. സ്വകാര്യ നോൺ – പ്രോഫിറ്റ് മേഖലയിലെ തൊഴിലാളികൾക്ക് നാലു ദിവസത്തെ പെരുന്നാൾ അവധി ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂൺ 30 വാരാന്ത്യ അവധി ആയതിനാൽ അതിന് പകരം മറ്റൊരു ദിവസം അവധി നൽകണം. പൊതുമേഖല ജീവനക്കാർക്ക് വാരാന്ത്യ അവധി കൂടി ഉൾപ്പെടുത്തിയാൽ രണ്ടാഴ്‌ചയോളം പെരുന്നാൾ അവധി ലഭിക്കും. എന്നാൽ സ്വകാര്യ നോൺ – പ്രോഫിറ്റ് മേഖലയിലെ തൊഴിലാളികൾക്ക് അറഫാ ദിനം മുതൽ ദുൽഹജ്ജ് 12 വരെയുള്ള നാലു ദിവസത്തെ അവധിയായിരിക്കും ലഭിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.