1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2021

സ്വന്തം ലേഖകൻ: പൊതു ഇടങ്ങളില്‍ ഇറക്കം കുറഞ്ഞ ഷോര്‍ട്ടുകള്‍ ധരിക്കുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹമായ കുറ്റവുമാണെന്ന് അധികൃതര്‍. സൗദി പബ്ലിക് ഡികോറം സൊസൈറ്റിയുടെ മുന്‍ തലവന്‍ ബദര്‍ അല്‍ സയാനിയാണ് ഒരു ടിവി അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. പൊതു ഇടങ്ങളില്‍ സഭ്യേതരമായ വസ്ത്രങ്ങള്‍ ധരിച്ച് പ്രത്യക്ഷപ്പെടുന്നത് ശിക്ഷാര്‍ഹമാക്കിക്കൊണ്ടുള്ള 2019ലെ നിയമത്തിന്റെ ചുവടുപിടിച്ചാണ് ഷോര്‍ട്ട്‌സ് ധരിക്കുന്നതും കുറ്റകരമാണെന്ന് പറയുന്നത്.

അതേസമയം, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ് ബോള്‍ തുടങ്ങിയവ കളിക്കുമ്പോഴും നീന്തുമ്പോഴും നടത്ത വേളയിലും ഷോര്‍ട്ടുകള്‍ ധരിക്കാറുണ്ടെങ്കിലും അവ ധരിച്ച് പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് സഭ്യേതരമാണെന്നാണ് അല്‍ സയാനിയുടെ വാദം. പൊതു ഇടങ്ങളില്‍ ബീച്ചുകളില്‍ എന്ന പോലെ പെരുമാറരുതെന്നും അദ്ദേഹം പുതുതലമുറയിലെ യുവാക്കളെ ഉദ്‌ബോധിപ്പിച്ചു.

2019 മുതലാണ് പൊതു ഇടങ്ങളിലെ മോശമായ വസ്ത്രധാരണം, പെരുമാറ്റം എന്നിവയ്ക്ക് പിഴയും തടവും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ പ്രഖ്യാപിക്കുന്ന പബ്ലിക് ഡികോറം കോഡ് പുറത്തുവന്നത്. ഇതുപ്രകാരം മാന്യമല്ലാത്തതോ മോശമായ രൂപങ്ങളോ ചിഹ്നങ്ങളോ വാചകങ്ങളോ രേഖപ്പെടുത്തിയതോ ആയ വസ്ത്രങ്ങള്‍ ധരിച്ച് പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ക്ക് 5000 റിയാലാണ് പിഴ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.