സ്വന്തം ലേഖകൻ: യേശുദാസും ചിത്രയും അനശ്വരമാക്കിയ മണിച്ചിത്രത്താഴിലെ “ഒരു മുറൈ വന്ത് പാർത്തായാ എൻ മനം നീയറിന്തായാ” എന്ന പാട്ട് കേൾക്കാത്തവർ ചുരുക്കം. ചിത്രയ്ക്ക് ഒപ്പം ഈ നിത്യഹരിത ഗാനം അനുപല്ലവി പാടുന്ന അറബ് ഗായകനാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
സൗദി അറേബ്യയിൽ നടന്ന സ്റ്റേജ് ഷോയിൽ നിന്നുള്ള വീഡിയോയാണ് ശ്രദ്ധ നേടുന്നത്. സൗദി പൗരനായ അഹമ്മദ് സുൽത്താൻ അൽ മൽമാണിയാണ് ചിത്രയ്ക്ക് ഒപ്പം അനുപല്ലവി പാടിയ ഗായകൻ. ഗായകനും അഭിനേതാവും മോഡലുമൊക്കെയാണ് അഹമ്മദ് സുൽത്താൻ.
പാടാൻ ഏറെ ബുദ്ധിമുട്ടുള്ള ഗാനം മനോഹരമായാണ് അഹമ്മദ് സുൽത്താൻ പാടുന്നത്. പാട്ടിനു ശേഷം അഹമ്മദിനെ അഭിനന്ദിക്കാനും മലയാളികളുടെ വാനമ്പാടി മറന്നില്ല. നിരവധിപേരാണ് അഹമ്മദിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തു വന്നിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിൽ തരംഗമായ വീഡിയോ കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല