
സ്വന്തം ലേഖകൻ: സൗദി വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാരുടെ പാസ്‌പോർട്ടുകളിൽ പുതിയൊരു മുദ്ര സൗദി പതിപ്പിക്കുന്നു. ബഹിരാകാശത്തേയ്ക്ക് സൗദി എന്ന് അർഥമാക്കുന്ന മുദ്രയാണ് പതിപ്പിക്കുന്നത്. ഇതിന് വേണ്ടിയുള്ള മുദ്ര സൗദി പുറത്തിറക്കി.
ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്‌പോർട്ട് (ജവാസാത്ത്) സൗദി ആണ് ഇതിന് ആവശ്യമായ മുൻ കരുതൽ സ്വീകരിച്ചത്. പിന്നീട് സൗദി സ്പേസ് കമ്മീഷനുമായി സഹകരിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലം മുദ്ര പുറത്തിറക്കി.
മുദ്ര പതിപ്പിക്കുന്ന വിമാനത്താവളങ്ങൾ ഇവയാണ്. റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം, ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളം, ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങിലൂടെ യാത്ര ചെയ്യുന്നവരുടെ പാസ്പോട്ടിൽ ആണ് മുദ്ര പതിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല