സ്വന്തം ലേഖകൻ: റീ എന്‍ട്രി വിസയില്‍ സൌദിയില്‍നിന്നും പോവുകയും എന്നാല്‍ റീഎന്‍ട്രി കാലാവധി അവസാനിക്കും മുമ്പ് കൃത്യ സമയത്ത് തിരികെ സൌദിയിലെത്താത്ത പ്രവാസികള്‍ക്ക് മറ്റൊരു സ്പോണ്‍സര്‍ക്കു കീഴില്‍ മൂന്ന് വര്‍ഷത്തിനുശേഷം മാത്രമേ സൌദിയിലേക്ക് വീണ്ടും മടങ്ങിവരാന്‍ പ്രവേശനാനുമതി നല്‍കുകയുള്ളൂ എന്ന് സൌദി പാസ്പാര്‍ട്ട് വിഭാഗം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സൌദിയില്‍നിന്നും റീ എന്‍ട്രി വിസയില്‍ പോവുകയും എന്നാല്‍ വിസ കാലഹരണപ്പെടുന്നതിന് മുമ്പ് തിരിച്ചെത്തിയിട്ടില്ലാത്ത വിദേശികളില്‍ വീണ്ടും സൌദിയിലേക്കു മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് സൌദി പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്) ഇക്കാര്യം വ്യക്തമാക്കിയത്.
എക്സിറ്റ്, റി എന്‍ട്രി വിസയില്‍ സൌദിയില്‍നിന്നും പോവുകയും വിസാ കാലാവധി അവസാനിക്കും മുമ്പ് തിരിച്ചെത്താത്ത പ്രവാസികള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് സൌദിയിലേക്ക് വീണ്ടും പ്രവേശിക്കാന്‍ അനുവാദമില്ലെന്നാണ് പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് (ജവാസത്ത്) വ്യക്തമാക്കി.
എന്നിരുന്നാലും, ഒരു പുതിയ വര്‍ക്ക് വിസയുമായി മുമ്പത്തെ തൊഴിലുടമയുടെ കീഴിലേക്കുതന്നെ മടങ്ങിവരുന്നവര്‍ക്ക് മൂന്ന് വര്‍ഷമെന്ന കാലാവധി ബാധകമല്ലെന്നും പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. പഴയ സ്പോണ്‍സറുടെ അടുക്കലേക്കുതന്നെ തിരികെ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്ന് വര്‍ഷംവരെ കാത്തിരിക്കേണ്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല