![](https://www.nrimalayalee.com/wp-content/uploads/2022/02/Saudi-Staff-Salary-through-Bank.jpg)
സ്വന്തം ലേഖകൻ: തൊഴിലാളികള്‍ക്ക് വേതനം എങ്ങനെ നല്‍കണമെന്ന കാര്യത്തില്‍ വ്യക്തത വരുത്തി സൗദി മുനിസിപ്പല്‍ മന്ത്രാലയം. തൊഴിലാളികള്‍ക്ക് നിര്‍ബന്ധമായും ബാങ്ക് വഴി തന്നെ വേതനം നല്‍കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് പണം നേരിട്ട് നല്കിയാല് നിയമവിരുദ്ധമാണ്.
ഇത്തരത്തില്‍ വേതനം നല്കിയാല് ബെനാമി ബിസിനസിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. എല്ലാ ജീവനക്കാര്‍ക്കും ബാങ്ക് വഴി മാത്രമാണ് വേതനം നല്‍കേണ്ടതെന്നും മുനിസിപ്പല്‍ മന്ത്രാലയം സ്ഥാപനങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ അറിയിച്ചു.
എല്ലാ സ്ഥാപനങ്ങളും പ്രത്യേക കാലാവധി നിശ്ചയിച്ച് വേതന സുരക്ഷാ പദ്ധതിയെന്ന പേരില്‍ ബാങ്ക് വഴി വേതനം നല്‍കാനുള്ള വ്യവസ്ഥ മാനവശേഷി മന്ത്രാലയം നേരത്തെ നടപ്പാക്കിയിരുന്നു. അതിനായി മാനവ വിഭവ മന്ത്രാലയം മുദദ് എന്ന പേരില്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല