1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2023

സ്വന്തം ലേഖകൻ: വേനലവധി കഴിഞ്ഞ് സൗദിയിലെ സ്‌കൂളുകള്‍ ഈ മാസം ഇരുപതിന് തുറക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നോടിയായി അധ്യാപകരും അധ്യാപകേതര ജീവനക്കാരും നാളെ മുതല്‍ സ്‌കൂളുകളില്‍ ഹാജരകാന്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദേശ സ്‌കൂളുകളും ആഗസ്ത് മൂന്നാം വാരത്തോടെ ക്ലാസുകള്‍ ആരംഭിക്കും.

വേനലവധിക്ക് ശേഷം പുതിയ അധ്യാന വര്‍ഷത്തിന് തുടക്കം കുറിക്കാനുള്ള ഒരുക്കത്തിലാണ് സൗദിയിലെ സ്‌കൂളുകള്‍. നീണ്ട രണ്ട് മാസത്തെ അവധിക്ക് ശേഷം ഈ മാസം ഇരുപതിന് സ്‌കൂളുകളില്‍ പഠനമാരംഭിക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്കൂളുകള്‍ തുറക്കുന്നതിന്റെ മുന്നോടിയായി നാളെ മുതല്‍ മുഴുവന്‍ വിദ്യാലങ്ങളും പ്രവര്‍ത്തിച്ചു തുടങ്ങും.

അധ്യാപകരും അധ്യാപകേതര ജീവനക്കാരും സ്‌കൂളുകളിലെത്തി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. കെ.ജി തലം മുതല്‍ ഹയര്‍സെകന്ററി തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. സെമസ്റ്ററുകളായി തിരിച്ചുള്ള പഠന രീതിയാണ് സൗദി സ്‌കൂളുകളില്‍ നടപ്പിലാക്കി വരുന്നത്. ആദ്യ സെമസ്റ്റര്‍ ആഗസ്ത് ഇരുപത് മുതല്‍ നവംബര്‍ പതിനഞ്ച് വരെ തുടരും.

സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള് വിദേശ സ്‌കൂളുകളും അവധി കഴിഞ്ഞ് അടുത്ത ആഴ്ചയോടെ തുറക്കും. ഇരുപതിനും ഇരുപത്തി മൂന്നിനും ഇടയിലായാണ് പല സ്‌കൂളുകളിലും ക്ലാസുകള്‍ ആരംഭിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.