സ്വന്തം ലേഖകൻ: ദുബായിൽ ഓടുന്ന കാറിൽ നിന്നും തല പുറത്തേക്കിടാൻ പാടില്ല, കൂടാതെ ഓടുന്ന വാഹനങ്ങളുടെ ജനാലകളിൽ നിന്നും കെെയ്യും തലയും പുറത്തേക്കിടരുതെന്ന നിർദേശവുമായി ദുബായ് പോലീസ്. ഡ്രൈവർമാർക്ക് ആണ് നിർദേശം നൽകിയിരിക്കുന്നത്. ദുബായിലും, അബുദാബിയിലും വാഹനം ഓടിക്കുന്ന ഡ്രൈവർമാർ നിയമം പാലിക്കണം.
നിരവധി വാഹനാപകടങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ആണ് ഇത്തരത്തിലൊരു മുന്നറിയിപ്പുമായി ദുബായ് പോലീസ് എത്തുന്നത്. ഓടുന്ന വാഹനത്തിൽ നിന്നും സൺറൂഫ് തുറന്ന് തല പുറത്തേയ്ക്കിടുന്ന കുട്ടികൾളെ കാണുന്നത് ദുബായിൽ പതിവു കാഴ്ചയാണ്. എന്നാൽ ഇനി ഇത്തരത്തിലുള്ള കാഴ്ച കണ്ടാൽ കർശന നടപടി എടുക്കും. 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കും. കൂടാതെ 2,000 ദിർഹം പിഴ അടക്കേണ്ടി വരും, കൂടാതെ 23 ട്രാഫിക് ബ്ലാക്ക് പോയിന്റുറുകൾ ലഭിക്കും.
കഴിഞ്ഞ വർഷം ഓടുന്ന വാഹനങ്ങളിൽ നിന്നും വീണ് ഒരുപാട് പേർക്ക് പരിക്കേറ്റ സംഭവം റിപ്പോർട്ട് ചെയ്യുകയുണ്ടായി. അതിൽ നിന്നും പഠനം നടത്തിയാണ് ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയിരിക്കുന്നത്. ദുബായ് പൊലീസ് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു.
ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും അപകടത്തിലാക്കാനും കാരണമാകും. കണ്ടുകെട്ടിയ വാഹനം വിട്ടുനൽകുന്നതിന് 50,000 ദിർഹം ചെലവാകും. വാഹനങ്ങൾ ഓടിക്കുന്നവർ നിർദേശങ്ങൾ പാലിക്കണമെന്ന് അബുദാബി പൊലീസിന്റെ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് പ്രസ്താവന പുറത്തിറക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല