സ്വന്തം ലേഖകൻ: തവല്‍ക്കനയിലെ ആരോഗ്യനില തിരുത്താന്‍ സൗദി അറേബ്യയില്‍ എത്തുന്ന സന്ദര്‍ശകര്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വ്യക്തമാക്കി അധികൃതര്‍. കോവിഡിനെതിരെയുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് നേടിയ ശേഷം സന്ദര്‍ശന വിസയില്‍ രാജ്യത്ത് എത്തിയവരുടെ സ്റ്റാറ്റസ് തവല്‍ക്കന ആപ്പില്‍ ഇന്‍ഷുര്‍ ചെയ്ത സന്ദര്‍ശകര്‍ എന്ന് രേഖപ്പെടുത്താതെ വന്നാല്‍ അത്തരം സന്ദര്‍ശകര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൗണ്‍സിലുമായി ബന്ധപ്പെടണമെന്ന് തവല്‍ക്കന അധികൃതര്‍ വ്യക്തമാക്കി.
മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുത്ത ചില സന്ദര്‍ശകര്‍ക്ക് തവല്‍ക്കല്‍ ആപ്പില്‍ ഇന്‍ഷുര്‍ ചെയ്ത സന്ദര്‍ശകന്‍ എന്ന സ്റ്റാറ്റസ് ലഭിക്കാത്തതിനെ കുറിച്ചുള്ള പരാതിയെ തുടര്‍ന്നാണ് തവല്‍ക്കന ആപ്പ് ഇതു സംബന്ധിച്ച് വ്യക്തത വരുത്തിയത്. ഇത്തരത്തില്‍ പരാതിയുള്ളവര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ സാധുത പരിശോധിക്കുന്നതിന് 92001177 എന്ന ഫോണ്‍ നമ്പര്‍ വഴി കൗണ്‍സിലുമായി ബന്ധപ്പെടണമെന്ന് തവല്‍ക്കന അറിയിച്ചു.
പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ അനുസരിച്ച്, വിവിധ സന്ദര്‍ശന വിസകളില്‍ സൗദിയില്‍ എത്തുന്നവരെല്ലാം രോഗബാധ ഉണ്ടായാല്‍ അവരുടെ ആരോഗ്യ പരിരക്ഷയ്ക്കായുള്ള ചികിത്സയ്ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്. തവല്‍ക്കനയില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ സന്ദര്‍ശന വിസയില്‍ രാജ്യത്തേക്ക് വരുമ്പോള്‍ ആരോഗ്യനില ഇന്‍ഷുര്‍ ചെയ്ത സന്ദര്‍ശകര്‍ എന്നായിരിക്കുമെന്ന് തവല്‍ക്കനയില്‍ വ്യക്തമാക്കേണ്ടതുണ്ട്.
സാധുതയുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ സൗദിയിലേക്ക് വന്നാല്‍ ഗുണഭോക്താവ് ഇന്‍ഷുര്‍ ചെയ്യാത്ത സന്ദര്‍ശകരുടെ പട്ടികയിലായിരിക്കും. രാജ്യത്തേക്ക് വരുന്ന എല്ലാ തരത്തിലുമുള്ള വിസകളില്‍ വരുന്നവര്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തവല്‍ക്കനയില്‍ രേഖപ്പെടുത്തണം. സൗദിയില്‍ താമസിക്കുന്ന സമയത്ത് കോവിഡ് രോഗബാധ ഉണ്ടായാല്‍ ചികിത്സിക്കുന്നതിനുള്ള ചെലവുകള്‍ വഹിക്കുമെന്നും തവല്‍ക്കനയില്‍ വ്യക്തമാക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല