സ്വന്തം ലേഖകൻ: ഫെബ്രുവരി ഒന്നു മുതൽ രാജ്യത്തെ സ്വദേശികളും വിദേശികളും ‘തവക്കൽനാ’ ആപ്പിൽ ഇമ്മ്യൂൺ ഉറപ്പാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആപ്പിൽ ഇമ്മ്യൂൺ സ്റ്റാസ് ലഭിക്കണമെങ്കിൽ എല്ലാവരും ബൂസ്റ്റർ ഡോസ് എടുക്കണം. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ എല്ലാവരും ബൂസ്റ്റർ ഡോസ് സ്വീകരിക്കണം എന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
രണ്ട് ഡോസ് വാക്സിൻ, ബൂസ്റ്റർ ഡോസ് എന്നിവ സ്വീകരികരിക്കാത്തവർക്ക് അടുത്ത മാസം മുതൽ തവക്കൽനാ ആപ്പിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് നഷ്ടമാകും. ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. രണ്ടാം ഡോസ് സ്വീകരിച്ച് എട്ടു മാസം പിന്നിട്ടവർക്കാണ് ബൂസ്റ്റർ ഡോസ് വിതരണം ചെയ്യുന്നത്.
രണ്ടാം ഡോസ് സ്വീകരിച്ച് എട്ട് മാസം പൂർത്തിയായിട്ടില്ലെങ്കിൽ അവർക്ക് ഇമ്മ്യൂൺ പദവി ഉണ്ടായിരിക്കും. രണ്ടാം ഡോസ് സ്വീകരിച്ച് എട്ടു മാസം കഴിയുന്നതിന് മുമ്പ് ബൂസ്റ്റർ ഡോസ് എടുക്കണം രാജ്യത്ത് ഒമിക്രോൺ വ്യാപനം ശക്തമായ സാഹചര്യത്തിലാണ് ബൂസ്റ്റർ ഡോസ് നൽക്കുന്നത് വേഗത്തിലാക്കാൻ സൗദി തീരുമാനിച്ചിരിക്കുന്നത്.
ആപ്പിൽ ഇമ്മ്യൂൺ സ്റ്റാസ് ലഭിക്കാത്തവർക്ക് രാജ്യത്ത് നടക്കുന്ന ഒരു പരിപാടിയിലും പങ്കെടുക്കാൻ സാധിക്കില്ല. കൂടാതെ ജോലിക്ക് പോകാനും പുറത്തിറങ്ങാനും സാധിക്കില്ല. രോഗവ്യാപനം വർധിച്ച സാഹചര്യത്തിൽ ആണ് കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ സൗദി തീരുമാനിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല