1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2021

സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗദി അറേബ്യ രൂപകല്‍പ്പനാ ചെയ്ത തവക്കല്‍നാ മൊബൈല്‍ ആപ്ലിക്കേഷനില്‍ കൂടുതല്‍ സേവനങ്ങള്‍. വിവിധ രാജ്യങ്ങള്‍ തങ്ങളുടെ രാജ്യത്തേക്ക് യാത്ര ചെയ്യാന്‍ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ, യാത്രാ നിബന്ധനകള്‍ ഇനി മുതല്‍ തവക്കല്‍നാ ആപ്പ് വഴി അറിയാനുള്ള സംവിധാനമാണ് പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കോവിഡ് പിസിആര്‍ പരിശോധന, യാത്രയുടെ എത്ര ദിവസങ്ങള്‍ മുമ്പ് വരെ പരിശോധന നടത്താം, ഏതൊക്കെ പ്രായക്കാര്‍ക്കാണ് ടെസ്റ്റ് നിബന്ധന ബാധകം, ഓരോ രാജ്യങ്ങളും അംഗീകരിച്ച കോവിഡ് വാക്‌സിന്‍ ഏതെല്ലാം, ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ഏതൊക്കെ തുടങ്ങിയ വിവരങ്ങളെല്ലാം യാത്രക്കാര്‍ക്ക് ആപ്പ് വഴി പരിശോധിക്കാന്‍ സാധിക്കും.

തവക്കല്‍നാ ആപ്പിലെ ആരോഗ്യ സേവനങ്ങളിലെ ഹെല്‍ത്ത് സര്‍വീസസ് വിഭാഗത്തിലെ ‘ഹെല്‍ത്ത് ട്രാവല്‍ റിക്വയര്‍മെന്റ്’ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ഓരോ രാജ്യത്തെയും യാത്രാ നിബന്ധനകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാം.

ഇതിന് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന രാജ്യം, പുറപ്പെടുന്ന തിയതി, മടങ്ങുന്ന തിയതി എന്നിവ നല്‍കണം. ഈ വിവരങ്ങള്‍ നല്‍കിയാലാണ് ആ രാജ്യത്തേക്കുള്ള യാത്രാ നിബന്ധനകള്‍ എന്തൊക്കെയെന്ന വിവരങ്ങള്‍ ലഭ്യമാവുക.

സൗദിയിലെ ഓരോ പ്രവിശ്യയിലുമുള്ള അംഗീകൃത കോവിഡ് പിസിആര്‍ പരിശോധനാ കേന്ദ്രങ്ങള്‍ കണ്ടെത്താനും തവക്കല്‍നാ ആപ്പില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വികസിപ്പിച്ചെടുത്ത തവക്കല്‍നാ മൊബൈല്‍ ആപ്ലിക്കേഷനില്‍ രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും എളുപ്പത്തില്‍ ലഭ്യമാവുന്ന വിവിധ സേവനങ്ങള്‍ ഉള്‍പ്പെടുത്തി വരുന്നതിന്റെ ഭാഗമായാണ് പുതിയ സേവനങ്ങളെന്ന് അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.