സൗദിയില്‍ തീവ്രവാദികള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന ഭീകരാക്രമണ പദ്ധതി തകര്‍ത്തെന്ന് സൗദി സുരക്ഷാ ഏജന്‍സികള്‍. സൗദി ഭരണകൂടത്തിന് കീഴിലുള്ള സ്ഥലങ്ങളിലും ചില വിദേശരാജ്യങ്ങളിലും തീവ്രവാദികള്‍ നടത്താനിരുന്ന ഭീകരാക്രമണ പദ്ധതികളാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ തകര്‍ത്തതെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ നയിഫ് പറഞ്ഞു.
മുഹമ്മദ് രാജകുമാരന് വേണ്ടി സംസാരിച്ചത് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുള്ള അല്‍ഖര്‍നിയാണ്. തീവ്രവാദത്തിനെതിരെ പോരാടാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള തീവ്രവാദ സംഘടനകള്‍ക്ക് ഫണ്ട് ലഭിക്കുന്നത് കുറയ്ക്കാനുള്ള നടപടികളെ കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഭീകരവാദത്തിന് എപ്പോഴും ഇരയാകുന്നത് നിരപരാതികളായിട്ടുള്ള ആളുകളാണ്. ഭീകരവാദത്തെ ചെറുത്ത് തോല്‍പ്പിക്കുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ ഒരു സെന്റര്‍ തുടങ്ങണമെന്ന നിര്‍ദ്ദേശം 2005ല്‍ തന്നെ സൗദി മുന്നോട്ടു വെച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര മേഖലയിലും പ്രാദേശിക മേഖലകളിലും തീവ്രവാദത്തെ തടയുന്നതിനായി സൗദി നിര്‍ണായകമായ ഇടപെടീലുകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല