1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2022

സ്വന്തം ലേഖകൻ: സൗദിയിൽ പിടികിട്ടാപ്പുള്ളിയായ തീവ്രവാദി ബെല്‍റ്റ് ബോംബ് ധരിച്ചു സ്വയം പൊട്ടിത്തെറിച്ചു മരിച്ചു. രാജ്യത്തെ സുരക്ഷ സേനകൾ ഇദ്ദേഹത്തിന് എതിരെ അന്വേഷണം ശക്തമാക്കിയിരുന്നു. അതിന്റെ ഇടയിൽ ആണ് പിടികിട്ടാപ്പുള്ളിയായ അബ്ദുല്ല ബിന്‍ സൈദ് അബ്ദുറഹ്മാന്‍ അല്‍ബക്കരി അല്‍ ഷഹരി സ്വയം പെട്ടിത്തെറിച്ച് മരിക്കുകയായിരുന്നു.

ബുധനാഴ്ച രാത്രി ജിദ്ദയിലെ അല്‍സാമിറില്‍ സ്വയം പൊട്ടിത്തെറിച്ചാണ് അദ്ദേഹം മരിക്കുന്നത്. വാണ്ടഡ് ലിസ്റ്റില്‍ ആയിരുന്നു ഇദ്ദേഹം. ഇയാൾ താമസിക്കുന്ന ഒളിത്താവളം കണ്ടെത്തി സുരക്ഷാ സേനകള്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ഇയാൾ സ്വയം പൊട്ടിത്തെറിച്ച് മരിക്കുന്നത്. രു പാക്കിസ്ഥാനിക്കും മുന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമാണ് സംഭവത്തിൽ പരിക്കേറ്റത്. ഇവരെ ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, സൗദി അറേബ്യയിലെ വാദി അല്‍ ദവാസിര്‍ ഗവര്‍ണറേറ്റില്‍ ഭിന്നശേഷിയുള്ള കുട്ടിയെ ആക്രമിച്ച കേസിൽ പ്രവാസി അറസ്റ്റിൽ ഈജിപ്ത് സ്വദേശി കുട്ടിയെ ഇയാൾ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു.

കുട്ടിയെ ഉപദ്രവിക്കുന്നവരെ ഒരു തരത്തിലും സംരംക്ഷിക്കുന്ന നിയമം അല്ല സൗദിയിൽ ഉള്ളത്. കുട്ടികൾക്കെതിരെ നടക്കുന്ന എല്ലാ അതിക്രമങ്ങൾക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കും വീഡിയോ സോഷ്യൽ മീഡിയയിൽ നിന്നും ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിച്ചു വരുകയാണ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സംബന്ധിച്ച് മോണിറ്ററിങ് സെന്റര്‍ പരാതി നൽകി. ഇയാൾക്കെതിരെ നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലീസ് പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.