സ്വന്തം ലേഖകന്‍: സൗദി നിരത്തുകളില്‍ അപകട നിരക്ക് കുതിച്ചുയരുന്നു, ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. റോഡ് അപകടങ്ങള്‍ വര്‍ധിച്ചു വരുന്നതിനെ തുടര്‍ന്ന് സൗദിയില്‍ ഗതാഗത നിയമം കര്‍ശനമാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കി. റോഡ് മുറിച്ച് കടക്കുമ്പോഴുള്ള അപകടങ്ങളാണ് നിലവില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത്.
അതുകൊണ്ടുതന്നെ തെറ്റായി റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരില്‍ നിന്നും 100 ദിര്‍ഹം പിഴ ചുമത്തും. പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്നും നിഗരറ്റ് കുറ്റികള്‍ വലിച്ചെറിയുന്നവരില്‍ നിന്നും 100 ദിര്‍ഹം പിഴ ഈടാക്കും.
ഗതാഗത നിയമം ലംഘിക്കുന്നവരില്‍ നിന്നും ട്രാഫിക് പോലീസ് പിഴ ചുമത്തും. ഇതിനുള്ള പ്രത്യേക അനുമതിയും മിനിസ്ട്രി നല്‍കിയിട്ടുണ്ട്. വര്‍ദ്ധിച്ചു വരുന്ന അനധികൃത പാര്‍ക്കിങും അധികൃതര്‍ക്ക് തലവേദനയുണ്ടാക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല