സ്വന്തം ലേഖകൻ: വിനോദസഞ്ചാര മേഖലയിൽ സ്വദേശികളുടെ കഴിവുകൾ പരിപോഷിപ്പിക്കാൻ സൗദി പ്രതിവർഷം 37.5 കോടി റിയാൽ ചെലവഴിക്കുന്നതായി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. തൽഫലമായി ടൂറിസം മേഖലയിലെ സ്വദേശി പ്രാതിനിധ്യം 40% ആക്കി ഉയർന്നു. ഇത് 50% ആക്കി ഉയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
ടൂറിസം ലൈസൻസ് തൽക്ഷണം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഒരുക്കും. നിലവിൽ 5 ദിവസമെടുത്താണ് ലൈസൻസ് ലഭിച്ചിരുന്നത്. മദീനയിലെ മനാഫിയ ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. ടൂറിസം മേഖല ആഗോളതലത്തിൽ ആദ്യ പത്തിൽ ഇടം നേടാനുള്ള ശ്രമത്തിലാണെന്നും സമ്പദ്‌വ്യവസ്ഥയുടെ 10% ടൂറിസം മേഖല സംഭാവന ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഹ്യൂമന്‍ റിസോഴ്സ് (എച്ച്ആര്‍) ജോലികള്‍ പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതാണെന്ന് ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് മന്ത്രാലയം (എംഒഎച്ച്ആര്‍എസ്ഡി) അറിയിച്ചു. ഒരു തൊഴിലന്വേഷകയുടെ ചോദ്യത്തിന് എക്‌സ് പ്ലാറ്റ്‌ഫോമിലെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല