സ്വന്തം ലേഖകൻ: ടൂറിസ്റ്റ് വിസ പ്രാബല്യത്തിലായതോടെ കാല്‍ ലക്ഷത്തോളം വിദേശികള്‍ സൗദിയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഓണ്‍ അറൈവല്‍ വിസ സമ്പ്രദായവും ലളിതമായ നടപടിക്രമങ്ങളും ടൂറിസ്റ്റുകളെ രാജ്യത്തേക്ക് കൂടുതല്‍ ആകൃഷ്ടരാക്കുന്നു. 2030 ഓടെ ടൂറിസ്റ്റുകളെ സ്വീകരിക്കുന്ന ലോകത്തിലെ മികച്ച അഞ്ച് രാജ്യങ്ങളിലൊന്നായി മാറുകയാണ് സൗദിയുടെ ലക്ഷ്യം.
സെപ്തംബര്‍ 27 വെള്ളിയാഴ്ച മുതലാണ് വിദേശികള്‍ക്ക് ടൂറിസ്റ്റ് വിസകള്‍ അനുവദിച്ച് തുടങ്ങിയത്. അന്ന് തൊട്ട് ആദ്യ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യതെത്തിയത് 24,000 വിദേശികളാണ് (23,715). ഏഴായിരത്തിലധികം (7391) വിസകള്‍ നേടികൊണ്ട് ചൈനയാണ് ഇതില്‍ ഏറ്റവും മുന്നില്‍. 6000 വിസകള്‍ (6159) നേടി ബ്രിട്ടനും, 2000 വിസകള്‍ കരസ്ഥമാക്കി (2132) അമേരിക്കയും തൊട്ടുപിറകിലുണ്ട്. കൂടാതെ ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ, മലേഷ്യ, റഷ്യ, ആസ്‌ട്രേല്യ, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളിലെ ടൂറിസ്റ്റുകള്‍ക്കും വിദേശ മന്ത്രാലയം വിസകള്‍ അനുവദിച്ചു.
രാജ്യത്തെത്താന്‍ സ്‌പോണ്‍സറുടെ ആവശ്യമില്ല എന്നതും, വിശ്വാസികള്‍ക്ക് ഹജ്ജ് സീസണിലൊഴികെ ഉംറ ചെയ്യാന്‍ സാധിക്കുന്നു എന്നതും കൂടുതല്‍ ടൂറിസ്റ്റുകളെ സൗദിയിലേക്ക് ആകൃഷ്ടരാക്കുമെന്നാണ് വിലയിരുത്തല്‍. 2030ഓടെ പ്രതിവര്‍ഷം 100 ദശലക്ഷം വിനോദസഞ്ചാരികള്‍ രാജ്യത്തെത്തുമെന്നും, ഒരു മില്ല്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല