സ്വന്തം ലേഖകന്‍: സൗദിയില്‍ ഗതാഗത നിയമം തെറ്റിക്കുന്നവര്‍ക്ക് ഇനി പിഴയടക്കാതെ രാജ്യം വിടാന്‍ കഴിയില്ല. ഗതാഗത നിയമലംഘനം നടത്തുന്നവര്‍ പിഴ അടക്കാതെ രാജ്യം വിടുന്നത് പതിവായതോടെയാണ് സൗദി സര്‍ക്കാര്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ തെരഞ്ഞെടുത്ത മേഖലകളിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നതെന്ന് സൗദി ട്രാഫിക് പോലീസ് വ്യക്താവ് മേജര്‍ ജനറല്‍ അലി അല്‍ റഷീദി അറിയിച്ചു. സ്വദേശികളും വിദേശികളുമടക്കമുള്ളവര്‍ നടത്തുന്ന ഗതാഗതനിയമ ലംഘനങ്ങള്‍ കമ്പ്യൂട്ടറില്‍ രജിസ്റ്റര്‍ ചെയ്ത് പിഴ ഈടാക്കുന്നതിന് ഏകീകൃത സംവധാനം ഒരുക്കുന്നതു സംബന്ധിച്ച് ജിസിസി രാജ്യങ്ങള്‍ സമ്യുക്തമായി ആവിഷ്‌ക്കരിക്കുന്ന പദ്ധതിയുടെ ഭാഗമാണിത്.
സൗദിയിലെ മുഴുവന്‍ അതിര്‍ത്തി പ്രദേശങ്ങളിലും ഇതിനാവശ്യമായ സംവിധാനങ്ങള്‍ സ്ഥാപിച്ചാലുടന്‍ പദ്ധതി നടപ്പാക്കി തുടങ്ങും.സൗദി അറേബ്യ സന്ദര്‍ശിക്കുന്ന വിദേശികള്‍ക്കും നിയമ ലംഘനം നടത്തിയാല്‍ പിഴ ഒടുക്കാതെ രാജ്യം വിടുന്നതിന് യാത്രാവിലക്ക് ബാധകമായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല