സ്വന്തം ലേഖകൻ: റോഡിലൂടെ വാഹനങ്ങൾ ഓടിക്കുന്നതിന് കർശനമായ നിർദേശം നൽകിയാണ് സൗദി ട്രാഫിക് വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. മറ്റ് വാഹനങ്ങൾക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റുന്നത് ഗുരുതര കുറ്റമാണ്. ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ എല്ലാവരും പാലിക്കണം എന്ന് അധികൃതർ അറിയിച്ചു.
എക്സ് പ്ലാറ്റ്‌ഫോമിലുടെയാണ് സൗദി ട്രോഫിക് വിഭാഗം ഇക്കാര്യം വ്യക്തമാക്കിയത്. വാഹനങ്ങൾക്ക് ഇടയിലേക്ക് മറ്റു വാഹനങ്ങൾ ഇടിച്ചു കയറി നിയന്ത്രണമില്ലാതെ ഓടിക്കുന്നത് വലിയ കുറ്റകരമാണ്. വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെടാനും വലിയ അപകടങ്ങൾക്ക് ഇത് കാരണമാകും.
അതിനിടെ, സൗദിയിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ശൈത്യകാലത്ത് കൂടുതൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സൗദി ദേശീയ കാലാവസ്ഥ കേന്ദ്രം ആണ് വിവിരങ്ങൾ പുറത്തുവിട്ടത്. ഈ സീസണിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ 50 ശതമാനം വരെ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് കേന്ദ്രം പ്രവചിക്കുന്നത്.
സൗദിയുടെ വടക്കൻ പ്രദേശങ്ങളിൽ വലിയ തരത്തിലുള്ള മഴയാണ് പെയ്യും എന്ന് റിപ്പോർട്ട്. കിഴക്കൻ പ്രവിശ്യ, ഖസീം, മദീന, ഹാഇൽ, വടക്കൻ അതിർത്തി മേഖല എന്നിവിടങ്ങളിലാണ് ശക്തമായ മഴപെയ്യും. സൗദിയുടെ മറ്റു പ്രദേശത്തും കാര്യമായ മഴ ഉണ്ടായിരിക്കും എന്നാണ് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സൗദിയുടെ വടക്കൻ പ്രദേശങ്ങളിൽ വലിയ ശെെത്യം ആണ് അനുഭവപ്പെടുക എന്നാണ് റിപ്പോർട്ട്. റിയാദ്, ഹായിൽ പ്രദേശതതാണ് മഴ ശക്തമാകുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല