സ്വന്തം ലേഖകന്‍: ട്രാഫിക് നിയമലംഘനത്തിന് പിഴയിട്ടാല്‍ ഇനി ഉടന്‍ അടയ്‌ക്കേണ്ട: സൗദി ട്രാഫിക് അതോറിറ്റി; പിഴ കൂടുതലാണെങ്കില്‍ പരാതിയുന്‍ നല്‍കാം. ട്രാഫിക് നിയമലംഘനത്തിന് പിഴ കിട്ടിയാല്‍ ഇനി ഉടന്‍ അടയ്‌ക്കേണ്ട. പിഴ ഈടാക്കിയ നടപടിയില്‍ വിയോജിപ്പുണ്ടെങ്കില്‍ അറിയിക്കാനും അവസരമൊരുക്കി സൗദി. തെറ്റായ രീതിയിലാണ് പിഴ ചുമത്തപ്പെടുന്നതെങ്കില്‍ ഇക്കാര്യം ട്രാഫിക് അതോറിറ്റിസൗദിയെ ബോധ്യപ്പെടുത്താനുമാകും.
ഗതാഗത നിയമലംഘനങ്ങള്‍ക്കു പിഴ ചുമത്തപ്പെടുന്നവര്‍ക്കു അതില്‍ വിയോജിപ്പുണ്ടെങ്കില്‍ ഇനി മുതല്‍ അത് ട്രാഫിക് ഡയറക്‌ട്രേറ്റിനെ ഓണ്‍ലൈനായി അറിയിക്കുന്നതിനുള്ള സൗകര്യമാണ് നിലവില്‍ വന്നത്. തെറ്റായ രീതിയിലാണ് പിഴ ചുമത്തപ്പെടുന്നതെങ്കില്‍ അത് ട്രാഫിക് അതോറിറ്റിയെ അറിയിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ അല്‍ ഖസീം പ്രവിശ്യയിലാണ് ഈ സേവനം ലഭ്യമാകുക. ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ എല്ലാ പ്രവിശ്യകളിലെ പുതിയ സേവനം പ്രാബല്യത്തില്‍ വരുമെന്ന് ട്രാഫിക് ഡയറക്‌ട്രേറ്റ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പോര്‍ട്ടലായ അബ്ഷീര്‍ വഴിയാണ് ഇത്തരത്തിലുള്ള വിയോജിപ്പ് അറിയിക്കേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല