സ്വന്തം ലേഖകന്‍: സൗദി അറേബ്യയില്‍ വന്‍ ഭീകരവേട്ട, 9 യുഎസ് പൗരന്മാര്‍ അടക്കം 33 പേര്‍ പിടിയില്‍. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കര്‍ശന പരിശോധനകളിലാണ് ഇത്രയും പേര്‍ പിടിയിലായതെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നാലു യു.എസ് പൗരന്മാരെ കഴിഞ്ഞ തിങ്കളാഴ്ചയും മറ്റുള്ളവരെ പിന്നീടുമാണ് പിടികൂടിയത്. പൗരന്മാര്‍ അറസ്റ്റിലായ വിവരം ലഭിച്ചിട്ടുണ്ടെന്ന് അമേരിക്കയും സ്ഥിരീകരിച്ചു. എന്നാല്‍ കൂടുതല്‍ പ്രതികരണരത്തിന് യുഎസ് വക്താവ് തയ്യാറായിട്ടില്ല.
അറസ്റ്റിലായവരില്‍ 14 സൗദി പൗരന്മാരും മൂന്ന യെമനികളും രണ്ട് സിറിയക്കാരും ഇന്തോനീഷ്യ, ഫിലിപ്പിനോ, കസാക്കിസ്ഥാന്‍, പലസ്തീന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും പിടിയിലായിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഇസ്ലാമിക് സ്‌റ്റേറ്റുമായി ഏതെങ്കിലും വിധത്തില്‍ ബന്ധമുണ്ടോയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
അടുത്തിടെ സൗദിയില്‍ വര്‍ദ്ധിച്ചു വരുന്ന തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തിലായിരുന്നു ഭീകരവേട്ട.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല