സ്വന്തം ലേഖകൻ: സൗദിയിലേക്ക് വീസിറ്റ് വീസയിലെത്തുന്നവർക്ക് ‘നുസ്ക്’ ആപ്ലിക്കേഷനിൽ തങ്ങളുടെ ആശ്രിതരെ ചേർക്കാനാവില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ്, ഉംറ അനുമതിക്കുള്ള സ്മാർട്ട് ആപ്പാണ് നുസ്ക്. അതിൽ രജിസ്റ്റർ ചെയ്യുന്ന വ്യക്തി വീസിറ്റ് വീസയിലെത്തിയ ആളാണെങ്കിൽ അയാൾക്ക് തൻ്റെ അക്കൗണ്ടിലേക്ക് ആശ്രിതരെ ചേർക്കാൻ കഴിയില്ല.
ഇത് സംബന്ധിച്ച പരാതിക്ക് മറുപടിയായാണ് മന്ത്രാലയത്തിെൻറ വിശദീകരണം. ആശ്രിതരെ ചേർക്കാൻ സഹായിക്കുന്ന ഫീച്ചർ ഇൗ ആപ്പിൽ ലഭ്യമല്ല. ഓരോ വ്യക്തിക്കും സ്വന്തം അക്കൗണ്ട് തുറന്ന് സ്വന്തം പാസ്പോർട്ട് നമ്പറും വീസ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാമെന്നും മന്ത്രാലയം സൂചിപ്പിച്ചു.
അതിനിടെ നിയമലംഘകരായി രാജ്യത്ത് കഴിയുന്ന വിദേശികളെ കണ്ടെത്തി നാട്കടത്തുന്നതിനുള്ള നടപടികള്‍ സൗദി അറേബ്യയില്‍ ശക്തമായി തുടരുന്നു. തൊഴില്‍-താമസ നിയമങ്ങള്‍ ലംഘിച്ചതിന് ഒരാഴ്ചയ്ക്കുള്ളില്‍ 20,000ത്തോളം പേരാണ് പിടിയിലായത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 19,321 പേരെ സുരക്ഷാ വിഭാഗങ്ങള്‍ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല