സ്വന്തം ലേഖകന്‍: സൗദി സന്ദര്‍ശക വിസക്കാര്‍ക്ക് അടുത്ത മാസം മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം. ഹജ്ജ്, ഉംറ തീര്‍ഥാടാകരെ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബിസിനസ്, ഫാമിലി വിസിറ്റ് വിസയില്‍ പോകുന്നവര്‍ക്കാണ് പുതിയ നിയമം ബാധകമാകുക. സൗദി സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനങ്ങളില്‍ നിന്നാണ് ഇന്‍ഷ്വറന്‍സ് എടുക്കേണ്ടത്. ഏഴു അംഗീകൃത സ്ഥാപനങ്ങളെയാണ് ഇന്‍ഷ്വറന്‍സ് നല്‍കുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഇന്‍ഷ്വറന്‍സ് പോളിസികളുടെ ഇല്ക്‌ട്രോണിക് സെയില്‍ എന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. അതുകൊണ്ടു തന്നെ ഓണ്‍ലൈനിലൂടെ പണമടച്ച് പോളിസി സ്വീരിക്കാനാകും നിര്‍ദ്ദേശം. നേരത്തേ വന്ന മന്ത്രിസഭാ തീരുമാനത്തിന്റെ ഭാമായാണ് നിയമം നടപ്പിലാകുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു. സന്ദര്‍ശകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശ്രിതര്‍ക്കും ഇന്‍ഷ്വറന്‍സ് എടുക്കണം.
പരമാവധി ഒരു ലക്ഷം റിയാലിന്റെ പോളിസിയാണ് നിര്‍ദേശിച്ചിരിക്കുന്നത്. ചുരുങ്ങിയ പോളിസി നിരക്ക് നിശ്ചയിച്ചിട്ടില്ല. മെഡിക്കല്‍ ചെക്കപ്പ്, ചികിത്സ, ഡയഗ്‌നോസിസ്, മരുന്നുകള്‍, കിടത്തി ചികിത്സ, പ്രസവം, പല്ല് രോഗം, റൂട്ട് കനാല്‍, എമര്‍ജന്‍സി ഡയാലിസിസ്, അപകടങ്ങളില്‍ പരുക്കു പറ്റിയതിനുള്ള ചികിത്സ തുടങ്ങിയവയെല്ലാം ഇന്‍ഷ്വറന്‍സ് പരിധിയില്‍ വരും.
ഖത്തര്‍ ഉള്‍പെടെയുള്ള ഗള്‍ഫ് നാടുകളില്‍ നിന്ന് നിരവധി പേര്‍ റോഡ് മാര്‍ഗവും ആകാശ മാര്‍ഗവും സൗദിയിലേക്കു പോകാറുണ്ട്. രാജ്യത്തേക്ക് പ്രതിവര്‍ഷം 16 ദശലക്ഷം വിദേശികള്‍ സന്ദര്‍ശനത്തിനായി എത്താറുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല