സ്വന്തം ലേഖകന്‍: സൗദിയില്‍ പൊതുമാപ്പിനു ശേഷം തൊഴില്‍, ഇഖാമ നിയമ ലംഘനം നടത്തുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയെന്ന് മുന്നറിയിപ്പ്. നിയമ ലംഘകര്‍ക്ക് അഭയം നല്‍കുന്നവരും ശിക്ഷാനടപടി നേരിടേണ്ടിവരുമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. പൊതുമാപ്പ് ആനുകൂല്യം അവസാനിക്കുന്ന സാഹചര്യത്തിലാണ് ജവാസാത്തിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ്.
സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് പത്ര ദൃശ്യ മാധ്യങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലമാണ് മുന്നറിയിപ്പ് നല്‍കുന്നത്. എസ്എംഎസ്സായി മൊബൈലുകളിലും അികൃതര്‍ സന്ദേശം അയയ്ക്കുന്നുണ്ട്. സ്‌പോണ്‍സറുടെ കീഴിലല്ലാതെ ഫ്രീവിസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് 15,000 റിയാല്‍ പിഴയും തടവും നാടുകടത്തലുമാണ് ശിക്ഷ. ഇവര്‍ക്ക് പിന്നീട് സൗദിയിലേക്ക് തിരിച്ചുവരുന്നതിന് വിലക്കും ഏര്‍പ്പെടുത്തും.
കൂടാതെ നിയമവിരുദ്ധര്‍ക്ക് അഭയമോ തൊഴിലോ നല്‍കുന്നവര്‍ക്ക് 25,000 റിയാല്‍ മുതല്‍ ലക്ഷം റിയാല്‍ വരെ പിഴ നല്‍കും. രണ്ട് വര്‍ഷം തടവ്, പേര് പരസ്യപ്പെടുത്തല്‍ എന്നിവയും ശിക്ഷയില്‍ ഉള്‍പ്പെടുന്നു. സ്വന്തം ഉത്തരവാദിത്തത്തില്‍ വിദേശിക്ക് ജോലി ചെയ്യുന്നതിന് അവസരം ഒരുക്കുന്ന സ്വദേശിക്കും വിദേശിക്കും 15,000 റിയാല്‍ പിഴയും ആറ് മാസം തടവും ശിക്ഷ നല്‍കും. അതേസമയം കുറ്റം ആവര്‍ത്തിച്ചാല്‍ രണ്ടാം തവണ 30,000 റിയാല്‍ മൂന്നാം തവണ ലക്ഷം റിയാല്‍ എന്നിങ്ങിനെ പിഴ വര്‍ധിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല