സ്വന്തം ലേഖകൻ: സൗദിയിൽ ഇത്തവണ ശൈത്യകാലത്ത് കടുത്ത തണുപ്പ് അനുഭപ്പെടില്ലെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കൊടും തണുപ്പ് ഉണ്ടാവില്ലെന്ന് കാലാവസ്ഥ കേന്ദ്ര വക്താവ് ഹുസൈൻ അൽ ഖഹ്താനി വ്യക്തമാക്കി.
ദേശീയ കാലാവസ്ഥാ കേന്ദ്രം പിന്നീട് ശൈത്യകാലത്തെക്കുറിച്ചുള്ള കാലാവസ്ഥാ റിപ്പോർട്ട് പുറപ്പെടുവിക്കുമെന്നും ഇതിൽ സീസണിലെ കാലാവസ്ഥയും കാലാവസ്ഥാ സവിശേഷതകളും വ്യക്തമാക്കുമെന്നും അദ്ദേഹം പരഞ്ഞു. ഒക്ടോബർ മുതൽ ശൈത്യകാലത്തിന് തുടക്കമായിട്ടുണ്ട്. വ്യാപകമായി എല്ലായിടവും അന്തരീക്ഷതാപം കുറഞ്ഞു തുടങ്ങി.
കിഴക്കൻ പ്രവിശ്യയിൽ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കിഴക്കൻ മേഖലയുടെ ചില ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെയും കനത്ത മൂടൽമഞ്ഞ് തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല