സ്വന്തം ലേഖകൻ: രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ താപനിലയിൽ വരും ദിവസം ഗണ്യമായ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസമായി സൗദിയിൽ നല്ല കാലാവസ്ഥയാണ്. വരും ദിവസങ്ങളിൽ അൽ ജൗഫ്, തബൂക്ക്, ഹാഇൽ തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് ഉണ്ടായിരിക്കും. കാറ്റിന്റെ ശക്തി രണ്ട് ദിവസം കൂടിയിരിക്കമെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അസീർ, അൽ ബാഹ, മക്ക എന്നീ മേഖലകളിലും സജീവമായ കാറ്റും ഒപ്പം മേഘാവൃതമായ അന്തരീക്ഷം പ്രതീക്ഷിക്കുന്നുവെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി
ചില പ്രദേശങ്ങളിൽ ഇടിമിന്നൽ അനഭവപ്പെട്ടേക്കാം. റിയാദ്, അൽ ഖസീം മേഖലകളിലും താപനില കഴിഞ്ഞ ദിവസം മുതൽ കുറവാണ്. കാലാവസ്ഥ കേന്ദ്രം ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്. രാജ്യത്തെ പരമാവധി താപനില 25 – 33 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. റിയാദിലും ജിദ്ദയിലും താപനില 33 ഡിഗ്രി സെൽഷ്യസും ദമ്മാമിൽ 29 ഡിഗ്രി സെൽഷ്യസും ആയിരിക്കും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അബഹയിൽ 25 ഡിഗ്രി സെൽഷ്യസും മദീനയിൽ 32 ഡിഗ്രി സെൽഷ്യസും ആയിരിക്കും താപനില വരും ദിവസങ്ങളിൽ വരുന്നത്.
നവംബർ അവസാനം വലിയ രീതിയിൽ തണുപ്പ് വരേണ്ട സമയം ആണ്. എന്നാൽ രാജ്യത്തിന്റെ പല ഭാഗത്തും വലിയ രീതിയിലുള്ള ഒരു തണുപ്പ് അനുഭവപ്പെട്ടിട്ടില്ല. അതിനാൽ ഡിസംബർ ആകുമ്പോഴേക്കും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കൊടും തണുപ്പായിരിക്കും ഉണ്ടായിരിക്കുക. അന്തരീക്ഷ ഊഷ്‌മാവും 20 ഡിഗ്രി സെൽഷ്യസിൽ താഴേക്ക് താഴുമെന്നാണ് ഇപ്പോൾ കാലാവസ്ഥ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. പകൽസമയങ്ങളിൽ രാജ്യത്തിെൻറ മിക്ക ഭാഗങ്ങളിലും ഇപ്പോഴും ചൂട് അനുഭവപ്പെടുന്നുണ്ട്. എന്നാൽ അടത്ത മാസം ഈ രീതി മാറി രാജ്യം തണുപ്പിലേക്ക് പോകും.
കഴിഞ്ഞ ദിവസങ്ങളിൽ മഴ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ടിരുന്നുയ ചൂട് പോകുന്നതിന് വേണ്ടി മഴ പെയ്യാറുണ്ട്. ചില പ്രദേശങ്ങളിൽ ഇടക്കിടെ ചൂട് അനുഭപ്പെടാറുണ്ട്. ചില ഭാഗങ്ങളിൽ ഇടക്കിടെയുണ്ടാകുന്ന മഴയും കാറ്റും തണുപ്പ് ഒരുമിച്ച് നിലനിൽക്കുന്നുമുണ്ട്. വരും ദിവസങ്ങളിൽ പതിയെ തണുപ്പ് കൂടുമെന്ന നിഗമനത്തിലാണ് കാലാവസ്ഥ നിരീക്ഷകർ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല