സ്വന്തം ലേഖകൻ: 19 വര്‍ഷം സൗദി അറേബ്യയില്‍ തന്റെ സഹോദരിയുടെ ഐഡന്റിറ്റി ഉപയോഗിച്ച് ജീവിച്ച ഒരു പ്രവാസി സ്ത്രീയെ സൗദി സുരക്ഷാ അധികൃതര്‍ ചോദ്യം ചെയ്തു. മരിച്ചുപോയ സൗദി സഹോദരിയുടെ തിരിച്ചറിയല്‍ രേഖ ദുരുപയോഗം ചെയ്യുന്നതായി യുവതിയുടെ ബന്ധു സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ബന്ധു യുവതിക്കെതിരെ പരാതി നല്‍കിയതാണ് സഹോദരിയുടെ തിരിച്ചറിയില്‍ രേഖയുമായാണ് യുവതി സൗദിയില്‍ കഴിച്ചുകൂട്ടുന്നതെന്ന് അറിയാന്‍ കാരണമെന്ന് അല്‍ വതന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
തന്റെ സഹോദരിയുടെ മരണത്തെ തുടര്‍ന്ന് മരിച്ച സഹോദരിയെ പോലെ ആള്‍മാറാട്ടം നടത്തിയെന്നും, മരിച്ചുപോയ സഹോദരിയെ നേരത്തെ വിവാഹം കഴിച്ച ഭര്‍ത്താവിന്റെ ഒത്താശയോടെയാണ് ഇത് ചെയ്തതെന്നും ചോദ്യം ചെയ്തതില്‍ യുവതി സമ്മതിച്ചു. ഭര്‍ത്താവിന്റെ മരണശേഷവും ഒരു സൗദി വനിത എന്ന നിലയില്‍ യുവതി തന്റെ സഹോദരിയുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിക്കുന്നത് തുടരുകയായിരുന്നു.
ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കി സുരക്ഷാ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ യുവതി ശ്രമിച്ചു. സൗദി ഐഡന്റിറ്റി കാര്‍ഡിലെ ഡാറ്റയുമായി പൊരുത്തപ്പെടാത്ത രീതിയില്‍ പ്രായം പോലുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ത്രീയുടെ മറുപടിയിലെ വൈരുദ്ധ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു.
ഒരു മണിക്കൂറിലധികം ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ ആവര്‍ത്തിച്ച ശേഷം ആവസാനം സ്ത്രീ പൊട്ടിക്കരഞ്ഞു. ഒടുവില്‍ തന്റെ കൈയിലുള്ള തിരിച്ചറിയല്‍ രേഖ യഥാര്‍ത്ഥത്തില്‍ മരിച്ചുപോയ സഹോദരിയാണെന്ന് കുറ്റം സമ്മതിച്ചു.മരിച്ചുപോയ തന്റെ ഭര്‍ത്താവ് ഒരു സൗദി പൗരനാണെന്നും അവര്‍ ആദ്യം തന്റെ സഹോദരിയുടെ ഭര്‍ത്തായായിരുന്നുവെന്നും അവര്‍ ഒരുമിച്ച് സൗദിയില്‍ ജീവിക്കുകയായിരുന്നു.
തുടര്‍ന്ന്, യുവതിയുടെ സഹോദരി സൗദി പൗരത്വം നേടി. പിന്നീട്, അവള്‍ ഗുരുതര രോഗം പിടിപെട്ട് സ്വദേശത്തേക്ക് മടങ്ങിപോന്നു. സ്വദേശത്തുവെച്ച് അവര്‍ മരിക്കുകയും ചെയ്തു. സഹോദരിയുടെ മരണശേഷം സഹോദരിയുടെ ഭര്‍ത്താവ് തന്നെ വിവാഹം കഴിച്ചുവെന്ന് യുവതി പറഞ്ഞു.
തുടര്‍ന്ന് സൗദി പൗരന്‍ തന്റെ സഹോദരിയായി തന്നെ ആള്‍മാറാട്ടം നടത്തി സൗദിയിലേക്ക് കൊണ്ടുവരികയും മരിച്ച സഹോദരിയുടെ പേരും തിരിച്ചറിയല്‍ രേഖയും ഉപയോഗിക്കാന്‍ അവളെ അനുവദിക്കുകയുമായിരുന്നു. ഭര്‍ത്താവിന്റെ മരണത്തിനുശേഷവും, അവള്‍ സൗദിയില്‍ ജീവിച്ച 19 വര്‍ഷക്കാലം സ്ത്രീ തന്റെ സഹോദരിയുടെ സൗദി തിരിച്ചറില്‍രേഖ ഉപയോഗിക്കുകയായിരുന്നു.
കുടുംബവുമായി അടുപ്പമുള്ളവര്‍ക്ക് മാത്രമേ ഈ സംഭവങ്ങള്‍ അറിയാവൂ. എന്നാല്‍ ബന്ധുക്കളില്‍ ഒരാള്‍ ഇവരുമായി വഴക്കുണ്ടായതാണ് ഇവരുടെ ആള്‍മാറാട്ട വിവരം പുറത്തറിയാന്‍ ഇടയായത്.ക്രിമിനല്‍ നടപടിക്രമങ്ങളുടെ ആര്‍ട്ടിക്കിള്‍ 19 പ്രകാരം വ്യാജ രേഖ ഉപയോഗിച്ചതിന്റെ പേരില്‍ സ്ത്രീക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ആര്‍ട്ടിക്കിള്‍ 27 പ്രകാരം വ്യാജരേഖ ചമയ്ക്കല്‍ കുറ്റത്തിന് 10 വര്‍ഷത്തെ ശിക്ഷ ലഭിക്കാവുന്ന കേസാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല