സ്വന്തം ലേഖകന്‍: ജിദ്ദയിലെ കിംഗ് അബ്ദുല സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരം കാണാന്‍ വനിതകള്‍. അല്‍ അഹ്ലിയും അല്‍ ബാത്തും തമ്മിലുള്ള മത്സരം കാണാന്‍ നിരവധി വനിതകളാണ് സ്റ്റേഡിയത്തില്‍ എത്തിയത്. സൗദി വനിതകള്‍ ആദ്യമായി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരം കാണാനെത്തിയ സന്തോഷത്തിലായിരുന്നു ഗാലറി.
ഡ്രൈവിംഗിനുള്ള അവസരം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് സ്റ്റേഡിയത്തിലെത്തി ഫുട്‌ബോള്‍ മത്സരം വീക്ഷിക്കാനുള്ള അവസരം സൗദി വനിതകള്‍ക്ക് ലഭിച്ചത്. പല വനിതകളും കുടുംബാംഗങ്ങള്‍ക്ക് ഒപ്പമാണ് മത്സരം വീക്ഷിക്കാന്‍ എത്തിയത്. സ്റ്റേഡിയത്തില്‍ പ്രത്യേകമായി ഇരപ്പിടങ്ങള്‍ക്ക് ക്രമീകരിച്ചിരുന്നു. വനിതകള്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന മുറിയും വിശ്രമ സ്ഥലവും പ്രത്യേക പാര്‍ക്കിംഗ് സൗകര്യങ്ങളും സജ്ജീകരിച്ചിരുന്നു.
ജനുവരി18നു ദമാമില്‍ നടക്കുന്ന മത്സരങ്ങളിലും വനിതകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. മറ്റു നഗരങ്ങളില്‍ മത്സരം കാണാന്‍ പോകുന്ന അഞ്ച് കുടുംബങ്ങള്‍ക്ക് സൗദി എയര്‍ലൈന്‍സ് സൗജന്യ ടിക്കറ്റുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല