1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2018

സ്വന്തം ലേഖകന്‍: സൗദിയില്‍ വനിതാ ഡ്രൈവര്‍മാര്‍ക്ക് സ്വപ്നസാഫല്യത്തിന്റെ ദിനം; സൗദി വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിത്തുടങ്ങി. തിങ്കളാഴ്ച മുതല്‍ സൗദി ജനറല്‍ ട്രാഫിക്ക് ഡയറക്ടറേറ്റാണ് ലൈസന്‍സ് നല്‍കാന്‍ തുടങ്ങിയത്. സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതിക്ക് ഇനി ഒരു മാസത്തിന് താഴെ മാത്രം സമയമുള്ളപ്പോഴാണ് വനിതകളുടെ ആദ്യ ഡ്രെവിംഗ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്.

വിദേശത്തുനിന്നും നേരത്തെ ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയവര്‍ക്കാണ് പുതിയ സൗദി ലൈസന്‍സ് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ വീഡിയോയില്‍ ട്രാഫിക്ക് വിഭാഗം ഉദ്യോഗസ്ഥര്‍ ഡ്രൈവിംഗ് ലൈസന്‍സ് കെമാറുന്നതും ലൈസന്‍സ് ലഭിച്ച വനിത നന്ദി പറയുന്നതും വ്യക്തമാവുന്നുണ്ട്. 2017 സെപ്തംബര്‍ 27നായിരുന്നു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് രാജകല്‍പനയിലുടെ സൗദിയിലെ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

അന്നുമുതലുള്ള വനിതാ ഡ്രൈവര്‍മാരുടെ കാത്തിരിപ്പാണ് ഇപ്പോള്‍ സഫലമാകുന്നത്. ജൂണ്‍ 24 മുതലാണ് സൗദിയിലെ വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി. 18 വയസ്സും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് ഡൈവിംഗ് ലൈസന്‍സ് നല്‍കുന്നത്. വനിതകള്‍ക്ക് ഡ്രൈവിംഗില്‍ പരിശീലനത്തിനുള്ള അഞ്ച് കേന്ദ്രങ്ങള്‍ സൗദിയിലെ പട്ടണങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. വിദേശത്ത് നിന്നും ഡ്രൈവിംഗില്‍ ലൈസന്‍സ് കരസ്ഥമാക്കിയ സൗദി അധ്യാപികമാരാണ് ഈ അഞ്ച് സെന്ററുകളില്‍ പരിശീലനം നല്‍കുന്നത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.