സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ പുരുഷരക്ഷിതാവിന്റെ സമ്മതമില്ലാതെ വീട്ടിൽനിന്ന് മാറി തനിച്ചുജീവിക്കാൻ സ്ത്രീകൾക്ക് അനുമതി. വിവാഹിതരല്ലാത്ത സ്ത്രീകൾ, വിവാഹമോചനം നേടിയവർ, ഭർത്താവ് മരിച്ചവർ എന്നിവർക്ക് പുരുഷ രക്ഷാകർത്താവില്ലാതെ ഒറ്റയ്ക്ക് ജീവിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.
അടുത്തിടെയാണ് ഇത്തരമൊരു നിയമ ഭേദഗതി സൗദി അറേബ്യ മുന്നോട്ടുവെച്ചത്. ശരീഅത്ത് കോടതികളിലെ നടപടികൾ സംബന്ധിക്കുന്ന നിയമത്തിലെ 169 ബി വകുപ്പ് പ്രകാരം സ്ത്രീകളുടെ സംരക്ഷണാവകാശം പുരുഷ രക്ഷിതാവിനായിരുന്നു. ഇത് റദ്ദാക്കിയാണ് പുതിയ ഭേദഗതി വരുത്തിയത്.
പുതിയ ഭേദഗതി പ്രകാരം ജയിൽശിക്ഷ ലഭിക്കുന്ന സ്ത്രീയെ ശിക്ഷാ കാലാവധിക്കു ശേഷം രക്ഷാകർത്താവിന് കൈമാറില്ല. പ്രായപൂർത്തിയായ സ്ത്രീകൾക്ക് എവിടെ ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. കൂടാതെ ഏതെങ്കിലും കുറ്റകൃത്യം ചെയ്തതിന് തെളിവുണ്ടെങ്കിൽ മാത്രമേ രക്ഷാകർത്താവിന് സ്ത്രീക്കെതിരേ റിപ്പോർട്ട് ചെയ്യാനാവൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല