1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2023

സ്വന്തം ലേഖകൻ: സൗദിയിലെ റിയാദ്, ജിദ്ദ, ദമാം, മദീന വിമാനത്താവളങ്ങളില്‍ സ്വദേശികളായ വനിതാ ടാക്‌സി ഡ്രൈവര്‍മാരെ നിയമിക്കും. വനിതകള്‍ക്കായി പ്രത്യേക ട്രാക്ക് ഏര്‍പ്പെടുത്താനും ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു. 80 സ്വദേശി വനിതകളെയാണ് ഉടൻ നിയമിക്കുക. രണ്ടാം ഘട്ടത്തില്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇത് സംബന്ധിച്ച് എയര്‍പോര്‍ട്ട് ടാക്‌സി കമ്പനികളുമായി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി കരാര്‍ ഒപ്പുവച്ചു.

സൗദിയിൽ വ്യാവസായിക മേഖലയിൽ ജോലിയെടുക്കുന്ന വനിതകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി കണക്കുകൾ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഈ രംഗത്തുള്ള വനിതാ ജീവനക്കാരുടെ എണ്ണം 93% ശതമാനം തോതിൽ വർധിച്ചതായി വ്യവസായ ധാതുവിഭവ മന്ത്രാലയം വെളിപ്പെടുത്തി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വ്യവസായ ധാതുവിഭവ മന്ത്രാലയമാണ് കണക്കുകൾ പുറത്ത് വിട്ടത്.

2019ൽ 33,000 പേരാണ് ഈ മേഖലയിൽ തൊഴിലെടുത്തിരുന്നത്. 2022 അവസാനത്തിൽ ജീവനക്കാരുടെ എണ്ണം 63,800 കവിഞ്ഞതായി മന്ത്രാലയം വ്യക്തമാക്കി. റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ പേർ തൊഴിൽ ചെയ്യുന്നത്. 28,100 പേർ. മക്കയിൽ 15,600ഉം കിഴക്കൻ പ്രവിശ്യയിൽ 10,900 പേരും ഈ മേഖലയിൽ സേവനം ചെയ്യുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.