സ്വന്തം ലേഖകന്‍: സൗദി വനിതകള്‍ക്ക് 2018 ജൂണ്‍ മുതല്‍ കാറിനു പുറമേ ട്രക്കും ബൈക്കും ഓടിക്കാന്‍ അനുമതി നല്‍കും. അടുത്ത ജൂണ്‍ മുതല്‍ വനിതകള്‍ക്ക് ഡ്രൈവിംഗിന് അനുമതി നല്‍കിക്കൊണ്ട് സെപ്റ്റംബറില്‍ സൗദി ഭരണകൂടം ഉത്തരവു പുറപ്പെടുവിച്ചിരുന്നു.
ഇതിന്റെ വിശദാംശങ്ങള്‍ ഇന്നലെ സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പുറത്തുവിട്ടു. ഡ്രൈവിംഗിന്റെ കാര്യത്തില്‍ സ്ത്രീ, പുരുഷ വിവേചനമില്ല. വനിതകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക നന്പര്‍ പ്ലേറ്റ് ഉണ്ടാവില്ല.
എന്നാല്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട ട്രാഫിക് കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും. ഈ കേന്ദ്രങ്ങളുടെ ചുമതല വനിതകള്‍ക്കായിരിക്കുമെന്നു സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല