സ്വന്തം ലേഖകൻ: എല്ലാവരെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ‘ആ വലിയ സംഭവം’ സൗദി ആരോഗ്യ മന്ത്രാലയം ഒടുവിൽ പുറത്തുവിട്ടു. ലോകത്തെ തന്നെ ഏറ്റവും വലിയ ആദ്യത്തെ വെർച്വൽ ഹെൽത്ത് ആശുപത്രി നാളെ തുറക്കുമെന്നായിരുന്നു ആ പ്രഖ്യാപനം.
വെർച്വൽ ഹെൽത്ത് ആശുപത്രി സേവനം നൽകുന്ന ആശുപത്രികളുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ ആശുപത്രിയാണ് ഇതെന്നും, മിഡിൽ ഈസ്റ്റിലെ ആദ്യത്തേതാണെന്നും അധികൃതർ വ്യക്തമാക്കി.
ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജിൽ, കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അമീർ അൽ സവാഹയും ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റി ഗവർണർ അഹമ്മദ് അൽ സുവയാനും ചേർന്നാണ് വെർച്വൽ ആശുപത്രി ഉദ്ഘാടനം ചെയ്യുക.
‘നമ്മുടെ ഭാവി ഇപ്പോൾ’ എന്ന തലക്കെട്ടിൽ അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ഈ വലിയ സംഭവം നടക്കുമെന്ന് ഇന്നലെയാണ് സൗദി ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല