സ്വന്തം ലേഖകന്‍: ഫോണ്‍ ചോര്‍ത്തല്‍ ആരോപിച്ച് സൗദി അറേബ്യയ്‌ക്കെതിരെ നിയമനടപടിയുമായി ലണ്ടനിലേക്ക് പലായനം ചെയ്ത സൗദി എഴുത്തുകാരന്‍. ഇസ്രഈലി സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ എന്‍.എസ്.ഒ ഗ്രൂപ്പ് വികസിപ്പിച്ച സ്‌പൈവെയറിന്റെ സഹായത്തോടെ സൗദി തന്റെ ഫോണ്‍ചോര്‍ത്തുന്നുവെന്നാണ് സൗദി ആക്ഷേപഹാസ്യകാരന്‍ ഘനേം അല്‍മസരിര്‍ ആരോപിക്കുന്നത്.
ലണ്ടനിലെ സൗദി എംബസിയില്‍ കേസ്ഫയല്‍ ചെയ്തിരിക്കുകയാണ് അദ്ദേഹം. സൗദി സര്‍ക്കാര്‍ തന്നെ പീഡിപ്പിക്കുകയും തന്റെ ഫോണ്‍ വിശദാംശങ്ങള്‍ ചോര്‍ത്തുകയും ചെയ്യുന്നെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.
‘എന്റെ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ച് സൗദി അറേബ്യയ്‌ക്കെതിരെ ഞാന്‍ പലതവണ സംസാരിച്ചിട്ടുണ്ട്. സൗദി രാജകുടുംബത്തെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. അതിനായി ഞാന്‍ അവലംബിക്കാറുള്ള ഒരു മാര്‍ഗം ആക്ഷേപഹാസ്യ എഴുത്തുകളാണ്. എന്നിരുന്നാല്‍ കളിയാക്കുന്നവരെ സൗദി ഭരണകൂടത്തിന് ഇഷ്ടമല്ല.’ അല്‍മസരിര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല