സ്വന്തം ലേഖകന്‍: അപകടത്തില്‍ മരിച്ച് വീണ്ടും ജനിച്ച യുവാവ് സൗദി മാധ്യമങ്ങളിലെ താരം. കാര്‍ അപകടത്തെത്തുടര്‍ന്ന് മരിച്ചുവെന്ന് രക്ഷാപ്രവര്‍ത്തകരും മറ്റും വിധിയെഴുതിയ സൗദി യുവാവാണ് ജീവിതത്തിലേക്ക് ഉയിര്‍ത്തെഴുന്നേറ്റത്. ഹൃദയമിടിപ്പ് നിലച്ച് പോയ യുവാവ് മരുന്നുകളുടെ സഹായത്തോടെയാണ് ജീവിതത്തിലേക്ക് മടങ്ങിയത്.
പൂര്‍ണമായും തകര്‍ന്ന കാറില്‍ നിന്നും യുവാവിനെ പുറത്തെടുക്കുമ്പോള്‍ ശ്വാസമിടിപ്പും ഹൃദയമിടിപ്പും ഇല്ലായിരുന്നു. ഇതോടെ യുവാവ് മരിച്ചുവെന്ന് എല്ലാവരും കരുതി.
അല്‍ മിക്ക്വാ പട്ടണത്തില്‍ കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ മരണം ഉറപ്പിച്ചുവെങ്കിലും കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചു. ശരീരത്തില്‍ പലഭാഗത്തും ആഴത്തിലുള്ള മുറിവേല്‍ക്കുകയും ചെയ്തിരുന്നു.
ഡോക്ടര്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചാണ് യുവാവിനെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നത്. ഹൃദയം നിലച്ച് പോയ യുവാവിനെ മരുന്നുകളുടെ സഹായത്തോടെ ഡോക്ടര്‍മാര്‍ പുനര്‍ജ്ജീവിപ്പിച്ച കഥ മാധ്യമങ്ങള്‍ ആഘോഷമാക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല