സ്വന്തം ലേഖകൻ: സൗദിയ വിമാന ടിക്കറ്റുകൾക്ക് ഓഫർ പ്രഖ്യാപിച്ച് അധികൃതർ. ടിക്കറ്റുകള്‍ക്ക് 40 ശതമാനം വരെയാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെയുള്ള ദിവസങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഇതിന്റെ ഗുണം ലഭിക്കും. ഈ മാസം ഏഴു മുതല്‍ 12 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് 40 ശതമാനം ഓഫറിൽ ലഭിക്കുന്നത്.
സൗദിയിൽ നിരവധി സാംസ്കാരിക പരിപാടികളും, അല്‍ഉലയിലെ വിവിധ വിനോദ പരിപാടികളും നടക്കാൻ പോകുന്നുണ്ട്. ഇത് കാണാൻ വേണ്ടി നിരവധി പേർ സൗദിയിലേക്ക് എത്താൻ വേണ്ടിയാണ് വിമാന ടിക്കറ്റ് നിരക്ക് കുറക്കാൻ സൗദി തീരുമാനിച്ചിരിക്കുന്നത്. ലോകരാജ്യങ്ങളില്‍ നിന്നും സൗദിയിലെ വിവിധ നഗരങ്ങളില്‍ നിന്നും രാജ്യത്തേക്ക് വിനേദ സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു ഓഫർ സൗദിയ പ്രഖ്യാപിച്ചിരിക്കുന്നത്.
യൂറോപ്പിലെയും അമേരിക്കയിലെയും നഗരങ്ങളിൽ താമസിക്കുന്നവർ സൗദിയിലെ ഏതെങ്കിലും നഗരത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർക്കും ടിക്കറ്റുകള്‍ ഓഫര്‍ നിരക്കില്‍ ലഭിക്കും. സൗദിയയുടെ വെബ്സെെറ്റ് വഴിയോ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. ആ സമയത്ത് അവർക്ക് ഓഫര്‍ പ്രയോജനപ്പെടുത്താൻ സാധിക്കും.
ദുബായിൽ നിന്നും ഇന്ത്യയിലേക്കുളള ടിക്കറ്റ് നിരക്കിൽ എയര്‍ ഇന്ത്യ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനം പ്രമാണിച്ചാണ് എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് കുറച്ചിരിക്കുന്നത്. യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 330 ദിര്‍ഹമാക്കി കുറച്ചിരിക്കുന്നത്. യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിമാനങ്ങൾക്കാണ് നിരക്കിളവ് ലഭിക്കുന്നത്. 35 കിലോ ബാഗേജ് അലവന്‍സും ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല