സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സ് എല്ലാ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലും 30 ശതമാനം വരെ കിഴിവോടെ ‘ഗ്രീന്‍ ഫ്ലൈ ഡേ ഓഫര്‍’ പ്രഖ്യാപിച്ചു. പ്രമോഷനല്‍ ഓഫറുകളിലൂടെ അതിഥികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സമര്‍പ്പണത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് വാർത്തക്കുറിപ്പിൽ പറഞ്ഞു.
ഇതുസംബന്ധമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും പ്രയോജനം നേടാനും ബുധനാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി ഡിസംബര്‍ ഒന്നു മുതല്‍ അടുത്ത വർഷം മാര്‍ച്ച് 10 വരെ യാത്രചെയ്യാം. ബിസിനസ്, ഇക്കണോമി ക്ലാസ് വിഭാഗങ്ങള്‍ക്ക് ഈ ആനുകൂല്യം ബാധകമാണ്. റൗണ്ട് ട്രിപ്പുകള്‍ക്കും വണ്‍വേ ഫ്ലൈറ്റുകള്‍ക്കും കിഴിവ് ബാധകമാണ്.
സൗദി എയര്‍ലൈനിന്റെ വെബ്സൈറ്റ്, സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനുകള്‍, സെയില്‍സ് ഓഫിസുകള്‍ എന്നിവ വഴി യാത്രക്കാര്‍ക്ക് ടിക്കറ്റ് എളുപ്പത്തില്‍ ബുക്ക് ചെയ്യാവുന്നതാണ്. ക്രിസ്മസ് ഉള്‍പ്പടെയുള്ള അവധിദിനങ്ങള്‍ വരുന്നതിനാല്‍ പ്രവാസികള്‍ക്ക് ഈ ആനുകൂല്യം ഏറെ പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല