സ്വന്തം ലേഖകന്‍: സൗദിവല്‍ക്കരണം ശക്തമാക്കി സൗദി; സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിന് പ്രത്യേക നിതാഖാത് വെബ് പോര്‍ട്ടല്‍. നിതാഖാത് പദ്ധതിയിലേക്ക് ഉള്‍പെടുത്തിയ വിഭാഗങ്ങളില്‍ ജോലി ചെയ്യാന്‍ സന്നദ്ധരാകുന്നവര്‍ തൊഴില്‍, സാമൂഹിക മന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്യണം. പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ഈ വിഭാഗം തൊഴിലുടമകള്‍ക്ക് ലഭ്യമാക്കും.
നിതാഖാത് വ്യവസ്ഥ പാലിക്കാത്ത സ്ഥാപനങ്ങള്‍ മതിയായ സ്വദേശി ജീവനക്കാരെ ലഭ്യമാകാത്തതിനാല്‍ അടഞ്ഞുകിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ചൊവ്വാഴ്ച മുതല്‍ സ്വദേശിവല്‍കരണം നിര്‍ബന്ധമാക്കിയ മേഖലകളില്‍ മക്ക പ്രവിശ്യയില്‍ മാത്രം ആറായിരം സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കിയതായി തൊഴില്‍, സാമൂഹിക മന്ത്രാലയം അറിയിച്ചു.
കാര്‍/ബൈക്ക് ഷോപ്പ്, കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള റെഡിമെയ്ഡ് ഷോപ്പുകള്‍, ഓഫിസ്, ഗൃഹോപകരണ കടകള്‍ എന്നീ നാലു മേഖലകളിലാണ് ഇത്രയും പേര്‍ക്ക് ജോലി ലഭ്യമാക്കിയത്. ഈ മേഖലകളില്‍ നേരത്തെ ജോലി ചെയ്തിരുന്ന നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടമാകുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല