സ്വന്തം ലേഖകന്‍: പന്ത്രണ്ട് മേഖലകളിലെ സൗദിവത്ക്കരണം എഴുപത് ശതമാനം പൂര്‍ത്തിയായി; വന്‍ വിജയമെന്ന് റിപ്പോര്‍ട്ട്. സൗദിയില്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പന്ത്രണ്ട് മേഖലകളിലെ സ്വദേശീവല്‍ക്കരണം വന്‍ വിജയമെന്ന് റിപ്പോര്‍ട്ട്. വിവിധ മേഖലകളില്‍ മുന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കിയ പദ്ധതിയിലൂടെ എഴുപത് ശതമാനം സൗദിവത്ക്കരണം നടപ്പാക്കി. തൊഴില്‍സാമൂഹിക വികസന മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മൂന്നു ഘട്ടങ്ങളായി പന്ത്രണ്ടു മേഖലകളില്‍ സൗദിവത്ക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം കഴിഞ്ഞ വര്‍ഷം ജനുവരി അവസാനത്തിലാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. ആദ്യ ഘട്ടം സെപ്റ്റംബര്‍ 11നും, രണ്ടാം ഘട്ടം നവംബര്‍ 9 നും, മൂന്നാം ഘട്ടം ഈ വര്‍ഷം ജനുവരി ഏഴു മുതലുമാണ് പ്രാബല്യത്തില്‍ വന്നത്. വിവിധ മേഖലകളിലായി 70 ശതമാനം സൗദിവത്ക്കരണം നടപ്പിലാക്കാനായിരുന്നു നിര്‍ദേശം.
ഇത് ഏറ്റവും കൂടുതല്‍ പാലിച്ചത് ഉത്തര അതിര്‍ത്തി പ്രവിശ്യയിലെ സ്ഥാപനങ്ങളാണ്. 99.38 ശതമാനം സ്ഥാപനങ്ങളും ഇവിടെ സ്വദേശിവത്ക്കരണം നടപ്പിലാക്കി. 98.35 ശതമാനം സ്ഥാപനങ്ങളില്‍ നടപ്പിലാക്കികൊണ്ട് അല്‍ഖസീം പ്രവശ്യയാണ് രണ്ടാം സ്ഥാനത്ത്. ഹായിലില്‍ 97.85 ശതമാനവും നജ്‌റാനില്‍ 97.72 ശതമാനവും മദീനയില്‍ 96.53 ശതമാനവും നടപ്പിലാക്കി. കിഴക്കന്‍ പ്രവിശ്യയില്‍ 95.93 ശതമാനവും, റിയാദില്‍ 94.76 ശതമാനവും മക്കയില്‍ 92.67 നടപ്പിലാക്കിയതായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല