സ്വന്തം ലേഖകന്‍: സൗദിയില്‍ സ്ത്രീകള്‍ വളയം പിടിക്കാന്‍ തുടങ്ങുമ്പോള്‍ ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്കിടയില്‍ ആശങ്ക പടരുന്നു. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്കാന് സല്മാന് രാജാവവ് ഉത്തരവിട്ടതോടെ ഹൗസ് ഡ്രൈവര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന്ഇന്ത്യന് പ്രവാസികള്‍ പിരിച്ചുവിടല്‍ ഭീഷണിയിലാണ്.
സ്ത്രീകള്‍ക്ക് ഡ്രൈവിങ് അനുവദനീയമല്ലാത്തതിനാല്‍ സൗദിയില്‍ എത്തുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് പിടിച്ചു നില്‍ക്കാനുള്ള പ്രധാന കച്ചിത്തുരുമ്പായിരുന്നു ഹൗസ് ഡ്രൈവര്‍ ജോലി. ഈ മേഖലയില്‍ മലയാളികളുടെ സാന്നിധ്യം വളരെ കൂടുതലാണ്. നിതാഖാത്തിനെ തുടര്‍ന്ന് മറ്റ് പല മേഖലകളില്‍നിന്നും പ്രവാസികള്‍ മടങ്ങാന്‍ നിര്‍ബന്ധിതരായപ്പോഴും ഈ തൊഴില്‍ മേഖലയില്‍ കാര്യമായ ഭീഷണി ഉണ്ടായിരുന്നില്ല.
ഗാര്‍ഹിക തൊഴില്‍ മേഖലയായതിനാല്‍ ഇന്‍ഷുറന്‍സ്, ലെവി തുടങ്ങിയവയില്‍നിന്ന് സര്‍ക്കാറിന്റെ ഇളവ് ലഭിക്കുന്നതും ഈ തസ്തികയുടെ പ്രധാന ആകര്‍ഷണമായിരുന്നു. കൂടാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇവര്‍ക്ക് സൗജന്യ ചികിത്സ, ശമ്പളത്തിന് പുറമെ കുടുംബങ്ങളില്‍നിന്ന് ലഭിക്കുന്ന സഹായങ്ങള്‍ എന്നിവയും ഡ്രൈവര്‍ തസ്തികയിലേക്ക് പ്രവാസികളെ ആകര്‍ഷിക്കുന്നു. നിരോധനം നീങ്ങിയതോടെ സ്ത്രീകള്‍ കൂട്ടത്തോടെ ലൈസന്‍സ് സ്വന്തമാക്കുന്നതോടെ ആശങ്കയിലാകുന്നത് സാധാരണക്കാരായ പ്രവാസികളും അവരുടെ കുടുംബങ്ങളുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല