സ്വന്തം ലേഖകന്‍: ചില്ലറ വ്യാപാര മേഖലയിലേക്കും സൗദിവല്‍ക്കരണം വ്യാപിപ്പിക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം, ആദ്യ ഘട്ടത്തില്‍ മൊബൈല്‍ കടകളെ ഉന്നം വക്കുന്നു. ചില്ലറ വ്യാപാര മേഖലയില്‍ സൗദിവല്‍ക്കരണം വര്‍ധിപ്പിക്കുന്നകാര്യം തൊഴില്‍ മന്ത്രാലയം പുനഃപരിശോധിക്കുന്നതായി തൊഴില്‍ മന്ത്രി ഡോ മുഫറജ് അല്‍ഹഖ്ബാനി വ്യക്തമാക്കി.
ടെലികോം മേഖലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ആദ്യ ഘട്ടത്തില്‍ മൊബൈല്‍ ഷോപ്പുകള്‍ക്കായിരിക്കും മുന്‍ഗണന. സൗദിയിലെ തൊഴിലില്ലാത്ത 11.5 ശതമാനത്തിന് തൊഴില്‍ കണ്ടെത്താനാണിത്.
സ്വകാര്യമേഖലയില്‍ 90 ലക്ഷം വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. വീട്ടുവേലക്കാരുടെ എണ്ണം കൂട്ടാതെയാണിത്. നിതാഖാത്ത് വഴി സ്വകാര്യ മേഖലയില്‍ സൗദിക്കാരുടെ എണ്ണം 2011 ലെ ഏഴ് ലക്ഷത്തില്‍നിന്ന് 17 ലക്ഷമായി.
കഴിഞ്ഞ വര്‍ഷം മൂന്നാംപാദ കണക്കനുസരിച്ച് സ്വകാര്യമേഖലയില്‍ 4,77,000 സൗദി വനിതകളുണ്ട്. നാലു വര്‍ഷം മുമ്പ് ഇത് വെറും 50,000 മാത്രമായിരുന്നു നിതാഖാത്ത് വഴി സ്വകാര്യ മേഖലയില്‍ സൗദിവല്‍ക്കരണം 10 ശതമാനത്തില്‍നിന്ന് 17 ശതമാനമാക്കി.
7,72,000 സൗദികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ മാനവശേഷി വികസനനിധിയില്‍നിന്ന് സഹായം നല്‍കിയതായും വ്യാപാര സ്ഥാപനങ്ങള്‍ രാത്രി ഒമ്പതിന് അടയ്ക്കണമെന്ന തീരുമാനം ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല