സ്വന്തം ലേഖകൻ: സൌദിയിൽ ഒമ്പത് വ്യാപാര മേഖലകളിലെ ചില്ലറ, മൊത്ത വിൽപനശാലകളിൽ സ്വദേശിവത്കരണം 70 ശതമാനമാക്കുന്ന തീരുമാനം വ്യാഴാഴ്ച (മുഹറം ഒന്ന്, ആഗസ്റ്റ് 20) നടപ്പാകും. ഒമ്പത് മേഖലകളിൽ 70 ശതമാനം സ്വദേശിവത്കരണം ഏർപ്പെടുത്താൻ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽരാജിഹി തീരുമാനിച്ചത്.
കോഫി, ചായ, തേൻ, പഞ്ചസാര, സുഗന്ധവ്യജ്ഞനങ്ങൾ, വെള്ളം, പാനീയങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ഇൗത്തപ്പഴം, ധാന്യങ്ങൾ, വിത്തുകൾ, പൂക്കൾ, ചെടികൾ, കാർഷിക വസ്തുക്കൾ, പുസ്തകങ്ങൾ, സ്റ്റേഷനറി എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾക്കും വിദ്യാർഥികൾക്കാവശ്യമായ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കും പുറമെ സമ്മാനങ്ങൾ, കരകൗശല വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, മാംസം, മത്സ്യം, മുട്ട, തൈര്, സസ്യ എണ്ണകൾ, ശുചീകരണ പദാർഥങ്ങൾ, പ്ലാസ്റ്റിക്, സോപ്പ് എന്നിവ വിൽപന നടത്തുന്ന സ്ഥാപനങ്ങളും ഇൗ തീരുമാനപരിധിയിൽ ഉൾപ്പെടും.
പുതിയ തീരുമാനം സംബന്ധിച്ച വിശദാംശങ്ങളും ഇതിെൻറ പരിധിയിൽനിന്ന് ഒഴിവായ വാണിജ്യ മേഖലകളെക്കുറിച്ചും മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ സ്വദേശീവത്കരണ ഗൈഡ്ലൈനിൽ നിന്ന് അറിയാൻ കഴിയും. സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നടപടികൾ സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനും സ്ത്രീ, പുരുഷ പങ്കാളിത്തം വർധിക്കുന്നതിനും മന്ത്രാലയത്തിെൻറ പുതിയ തീരുമാനങ്ങളെല്ലാം സഹായകമായിട്ടുണ്ട്.
ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഇത് കാരണമായിട്ടുണ്ട്. ഒരോ മന്ത്രാലയത്തിന് കീഴിലും സ്വദേശിവത്കരണത്തിന് പ്രത്യേക വകുപ്പ് തന്നെയുണ്ട്. ഒരോ മേഖലകളിലും ഗവർണറേറ്റിന് കീഴിൽ പ്രത്യേക കമ്മിറ്റിയും ഇതിനായി രൂപവത്കരിച്ചു പ്രവർത്തിച്ചു വരുന്നുണ്ട്.
നേരത്തെ പല ഘട്ടങ്ങളിലായി വാണിജ്യ രംഗത്ത് വിവിധ മേഖകളിൽ സ്വദേശീവത്കരണം നടപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ മാർച്ചിലാണ് ഫാർമസി രംഗത്ത് സ്വദേശീവത്കരണത്തിനു തുടക്കമിട്ടത്. വിഷൻ 2030 യഥാർഥ്യമാകുന്നതോടെ രാജ്യത്തെ തൊഴിലില്ലായ്മ ഗണ്യമായി കുറക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
നടപ്പാക്കിവരുന്ന സാമ്പത്തിക പരിഷ്കരണ പദ്ധതികൾ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക കൂടി ലക്ഷ്യമിട്ടാണ്. 2020ഒാടെ പൗരന്മാർക്ക് 12 ലക്ഷം തൊഴിലവസരങ്ങളാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം പുതിയ സ്വദേശീവത്കരണ തീരുമാനങ്ങൾ കൂടി കർശനമാക്കുന്നതോടെ ഈ രംഗത്തുള്ള നിരവധി പ്രവാസികൾക്ക് ജോലി നഷ്ടപ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല