സ്വന്തം ലേഖകന്‍: സ്വദേശിവല്‍ക്കരണ നടപടികള്‍ ശക്തമാക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. വിവിധ ഗവര്‍ണറേറ്റുകളുമായി സഹകരിച്ചാവും നടപടികള്‍. സ്വദേശികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയ മേഖലകളില്‍ വിദേശികള്‍ ജോലിചെയ്യുന്നത് കണ്ടെത്താന്‍ വിവിധ വകുപ്പുകളുമായി സഹകരിച്ചു പരിശോധന ശക്തമാക്കും.
പച്ചക്കറി പഴം തുടങ്ങിയവ വില്‍പന നടത്തുന്ന സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും വിദേശികള്‍ കച്ചവടം നടത്തുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. ഇത്തരം സഥാപനങ്ങള്‍ വളരെ മുമ്പേ തന്നെ സ്വദേശികള്‍ക്കായി പരിമിത പ്പെടുത്തിയിട്ടുണ്ടെന്നു തൊഴില്‍ മന്ത്രാലയം പരിശോധന വിഭാഗം അണ്ടര്‍ സെക്രട്ടിറി അബ്ദുല്ലാ അബുസനീന്‍ പറഞ്ഞു. പഴം,പച്ചക്കറിമാര്‍ക്കറ്റുകളുടെ നിയന്ത്രണവും മേല്‍ നോട്ടവും മുനിസിപ്പല്‍ ബലദിയ്യ സഭകളുടെ നിയന്ത്രണത്തിലാണ്.
അതുകൊണ്ട് ബലിദിയ്യ് ഉദ്യോഗസ്ഥര്‍ അംഗമായ സ്വദേശിവത്കരണസമിതി വിപുലപ്പെടുത്തി പരിശോധന ശക്തമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പല പച്ചക്കറിക്കറികടകളിലും മാര്‍ക്കറ്റുകളും വിദേശികളുടെ നിയന്ത്രണത്തിലാണന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ചില സ്ഥാപനങ്ങളില്‍ ഒരു സ്വദേശിയെ പോലും കണ്ടെത്താനായില്ലന്ന് പരാതി ഉയര്‍ന്നിരുന്നു. ഇവ കണക്കിലെടുത്താണ് പരിശോധന ശക്തമാക്കാന്‍ തൊഴില്‍ മന്ത്രാലയം തയ്യാറെടുക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല